കോഴിക്കോട്: മദ്‌റസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ഭവനനിര്‍മാണത്തിനായി രണ്ടുലക്ഷം രൂപ പലിശരഹിത വായ്പയായി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ന്യൂനപക്ഷ- നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വായ്പാവിതരണവും സംരംഭകത്വ പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഓഫിസുകള്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനം തുടങ്ങും. സാധാരണക്കാരായ ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക-വിദ്യാഭ്യാസ ഉയര്‍ച്ചയ്ക്കായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വന്‍ വിജയം നേടിയിട്ടുണ്ട്.
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായുള്ള കോച്ചിങ് സെന്ററുകളുടെ പ്രവര്‍ത്തനത്തിനും മികച്ച ഫലം ഉണ്ടായിട്ടുണെ്ടന്നും മന്ത്രി പറഞ്ഞു.
അഡ്വ. പി സിയാവുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി കുല്‍സു, ന്യൂനപക്ഷക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഡോ. പി നസീര്‍, എം കെ ബീരാന്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,


No comments:
Post a Comment