Latest News

ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊന്ന് കനാലില്‍ തള്ളി

ന്യൂഡല്‍ഹി: അച്ഛന്റെ പീഡനത്തില്‍ സഹികെട്ട മകള്‍ 2 സുഹൃത്തുക്കളുടെ സഹായത്തോടെ അച്ഛനെ കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം പൊട്ടിയ ഗ്ലാസ് കഷണം കൊണ്ട് നെഞ്ച് കീറി പേസ് മേക്കര്‍ വെളിയിലെടുത്തു. ശവശരീരം പിന്നീട് കനാലില്‍ തള്ളി. ഡല്‍ഹിയിലെ ക്യാലയിലാണ് നാടിനെ നടുക്കിയ അറും കൊല നടന്നത്.

ഡല്‍ഹി സ്വദേശി കുല്‍വീന്ദര്‍ കൗറാണ്(23) 56കാരനായ തന്റെ അച്ഛന്‍ ദല്‍ജീത് സിംഗിനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുല്‍വീന്ദറിന്റെ സുഹൃത്തുക്കളായ പ്രിന്‍സ് സന്ദു(22), മനീഷ് ഏലിയാസ് ഗോകു(23) എന്നിവരെ അറസ്റ്റ് ചെയ്തതായി ക്യാല എ.സി.പി രണ്‍വീര്‍ സിംഗ് അറിയിച്ചു.

സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെ; കൊലപാതകം നടന്ന ദിവസം കൗര്‍ തന്റെ സുഹൃത്തുക്കളെ വീട്ടിനുള്ളിലേക്ക് വിളിച്ചു വരുത്തിയ ശേഷം വേലക്കാരിയൊടൊപ്പം കിടന്നുറങ്ങുകയായിരുന്ന ദല്‍ജീത്ത് സിംഗിനെ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് അടിച്ചുകൊന്നു. അതിനു ശേഷം പൊട്ടിയ ഗ്ലാസ് കഷണം കൊണ്ട് നെഞ്ച് കീറി പേസ് മേക്കര്‍ വെളിയിലെടുത്തു. മരണം ഉറപ്പാക്കിയ ശേഷം ദല്‍ജീത്ത് സിംഗിന്റെ കാലും കഴുത്തും കേബിള്‍ വയര്‍ കൊണ്ട് കെട്ടി മൃതദേഹം ഖയാലയിലുള്ള ഒരു കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവ സ്ഥലത്തുനിന്ന് ക്രിക്കറ്റ് സ്റ്റംപ്, രക്തം പുരണ്ട തുണികള്‍, കേബിള്‍ വയര്‍, മൊബൈല്‍ ഫോണ്‍, ശവശരീരം മറവു ചെയ്യാനായി എടുത്ത ഇന്നോവ കാര്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഒരു ട്രാവല്‍ ഏജന്‍സിയില്‍ െ്രെഡവറായി ജോലി നോക്കുകയായിരുന്നു ദല്‍ജീത്ത് സിംഗ്. 3 കൊല്ലം മുമ്പാണ് ഇയാളുടെ ഭാര്യ മരണപ്പെടുന്നത്. അമ്മ മരണപ്പെട്ടതിനു ശേഷം അച്ഛന്‍ തന്നെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് കൗര്‍ പൊലീസിനു മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ തന്റെ കൂട്ടുകാര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ള വിവരം കുല്‍വീന്ദര്‍ കൗര്‍ സമ്മതിക്കുകയായിരുന്നു. ശവശരീരം ഉപേക്ഷിക്കുന്നതിനായി സുഹൃത്തുക്കള്‍ പോയപ്പോള്‍ താന്‍ വീട്ടിലുണ്ടായിരുന്ന രക്തക്കറ കഴുകിക്കളഞ്ഞെന്നും കൗര്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നതായി എ.സി.പി രണ്‍വീര്‍ സിംഗ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, Father, Murder, Police, case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.