Latest News

കമ്പ്യൂട്ടറുകളില്‍ അശ്ലീല സൈറ്റുകളുടെ കടന്നുകയറ്റം: പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ അശ്ലീല സൈറ്റുകളുടെ അനിയന്ത്രിതമായ കടന്നുകയറ്റം നിയന്ത്രിക്കാന്‍ എല്ലാ കമ്പ്യൂട്ടറുകളിലും പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചു വരികയാണെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍.

അശ്ലീല സൈറ്റുകള്‍ തടയുന്നതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ. വി. വിശ്വനാഥ് ആണ് ഇത്തരം ഒരു ഐഡിയ സര്‍ക്കാരിന് ഉള്ളതായി അറിയിച്ചത്.

പോണ്‍ സൈറ്റുകള്‍ നിരോധിക്കുക എളുപ്പമല്ല. അത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. സൈറ്റുകള്‍ നിരോധിക്കുമ്പോള്‍ അശ്ലീല വാക്കുകളോട് സാമ്യമുള്ള മറ്റു ഉള്ളടക്കങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകില്ല. അങ്ങനെ വന്നാല്‍ സാഹിത്യ ഉള്ളടക്കങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം, ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും ഇന്‍ബില്‍ട്ട് ആയ സോഫ്റ്റ്‌വെയറുകള്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമാണോയെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

ഈ വിഷയത്തെ കുറിച്ച് പഠിക്കുവാന്‍ സര്‍ക്കാര്‍ ഒരു അഡൈ്വസറി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെതാണ് പുതിയ നിര്‍ദ്ദേശം. അശ്ലീല സൈറ്റുകളിലേക്ക് കയറുന്നതില്‍ നിന്നും കമ്പ്യട്ടറുകളെ ഇത്തരം സോഫ്റ്റ്‌വെയറുകള്‍ തടയും. ഇതില്‍ കൂടി കുട്ടികളും മറ്റും ഇത്തരം സൈറ്റുകള്‍ കാണുന്നത് ഒഴിവാക്കാനാകുമെന്നും കമ്മിറ്റി കരുതുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Computer, Software.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.