മംഗലാപുരം: മംഗലാപുരത്ത് കാറിടിച്ച് പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ പിഞ്ചു കുഞ്ഞ് മരിച്ചു. കോഴിക്കോട് നടുവട്ടം പറമ്പില്‍ ബസാറിലെ കോട്ടൊരി വീട്ടില്‍ ശ്രീജയുടെ മകന്‍ അലന്‍(മൂന്ന്) ആണ് മരിച്ചത്.
ശനിയാഴ്ച കൊല്ലൂരില്‍ പോയി മടങ്ങുകയായിരുന്ന കുടുംബം മംഗലാപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനു സമീപം റോഡു മുറിച്ചു കടക്കവേയാണ് അപകടമുണ്ടായത്.
അലന്‍ ഉല്‍പ്പെടെ എട്ടു പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഡ്രൈവർ മദ്യ ലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചതാണ് അപകടത്തിനു കാരണമായത്. ഗുരുതരമായി പരിക്കേറ്റ അലനെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നുവെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Accident, Child, Hospital-Treatment, Obituary.

No comments:
Post a Comment