Latest News

ഇസ്ളാം മതം സ്വീകരിച്ച സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം മതത്തിലേക്ക് മടങ്ങാം:ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഇസ്ലാം മതം സ്വീകരിച്ച് അതേ മതത്തില്‍പ്പെട്ട പുരുഷന്മാരെ വിവാഹം കഴിച്ച് ജീവിക്കുന്ന സ്ത്രീകള്‍ ക്ക് തങ്ങളുടെ പഴയ മതത്തിലേക്ക് മടങ്ങിപ്പോകാനും വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി.

1939ലെ മുസ്ലീം വിവാഹ നിയമത്തില്‍ സുപ്രധാനമായ മാറ്റം വരുത്തിക്കൊണ്ട് ഡിവിഷന്‍ ബഞ്ച് വിധി പറഞ്ഞത്. മുസ്ലീം പേഴ്‌സണല്‍ നിയമപ്രകാരം വിവാഹം കഴിച്ച സ്ത്രീക്ക് മതവിശ്വാസം തുടര്‍ന്നുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുകയാണെങ്കില്‍ അവര്‍ക്ക് സ്വന്തം മതത്തിലേക്ക് മടങ്ങിപ്പോകാനും അതോടൊപ്പം വിവാഹ ബന്ധം വേര്‍പെടുത്താനും അര്‍ഹതയുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.

മതംമാറ്റം വിവാഹം വേര്‍പെടുത്താനുള്ള പ്രധാന കാരണമായി വേണം കാണാനെന്ന് കോടതി പറഞ്ഞു. മതം മാറുന്നതിനുള്ള കാരണവും മാറിയെന്ന് കാണിക്കുന്ന രേഖയും കോടതിയില്‍ ഹാജരാക്കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.

ആസിഫ് (ശരിയായ പേരല്ല) എന്നയാള്‍ തന്റെ ഭാര്യയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വിധി പറയവെയാണ് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് രജീന്ദ്ര ഭട്ടും നജ്മി വസ്രിയും സുപ്രധാനമായ നിരീക്ഷണങ്ങള്‍ നടത്തിയത്.

ഭാര്യയ്ക്ക് തന്റെ പഴയ മതത്തിലേക്ക് മടങ്ങാനാകില്ലെന്നും വിവാഹ മോചനം അനുവദിക്കാനാകില്ലെന്നും 1939ലെ മുസ്ലീം മാരേജ് ആക്ട് ചൂണ്ടിക്കാട്ടിയാണ് ആസിഫ് വാദിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Delhi, Reliegion, Court.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.