Latest News

കര്‍ണാടകയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് 12 പേര്‍ക്ക് പരിക്ക്

കൃഷ്ണഗിരി: കര്‍ണാടകയിലെ കൃഷ്ണഗിരിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 11 പേര്‍ തൊഴിലാളികളാണ്. രാമപുരം ഗ്രാമത്തില്‍ നിര്‍മിക്കുന്ന പാലത്തിന്റെ വാര്‍ക്ക പണികള്‍ പുരോഗമിക്കവെയാണ് അപകടം. 

അപകടസമയത്ത് അമ്പതോളം തൊഴിലാളികള്‍ പണിസ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരില്‍ മൂന്നുപേര്‍ സ്ത്രീകളാണെന്നു പോലീസ് വ്യക്തമാക്കി. ആരുടെയും പരിക്കു ഗുരുതരമല്ലന്നാണ് റിപ്പോര്‍ട്ട്. 50 അടി ഉയരത്തില്‍ നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.