മുംബൈ: സുഖ്ദിയോ ലാല്‍ജി സേത്തായിരിക്കും ഒരു പക്ഷേ ബുധനാഴ്ചത്തെ ഏറ്റവും നിര്‍ഭാഗ്യവാനായ മനുഷ്യന്‍. മുംബൈ ബോറിവിലി സ്വദേശിയായ സുഖ്ദിയോ ലാല്‍ജി സേത്ത് ബുധനാഴ്ച ഒന്നിലധികം തവണ മരണത്തെ മുഖാമുഖം കണ്ടു. ഒടുവില്‍ ആസ്പത്രിയില്‍ എക്‌സറെ യന്ത്രം തകര്‍ന്ന് ദേഹത്ത് വീണ് മരണമടയുകയും ചെയ്തു.
സെന്‍ട്രല്‍ റെയില്‍വെ ഉദ്യോഗസ്ഥനായിരുന്നു 42 കാരനായ ലാല്‍ജി സേത്ത്. പ്രഭാതസവാരിക്കിടെ കിഴക്കന്‍ ബോറിവിലിയിലെ കപാഡിയ റോഡിലെ വളവില്‍ വെച്ച് സൈക്കിള്‍ യാത്രക്കാരന്‍ ലാല്‍ജി സേത്തിനെ ഇടിച്ചു വീഴ്ത്തി. ഇടിയുടെ ആഘാതത്തില്‍ സമനില തെറ്റി റോഡിലേക്ക് വീണ സേത്തിന്റെ ദേഹത്തുകൂടി ബെസ്റ്റ് ബസ് കയറിയിറങ്ങി. പുലര്‍ച്ചെ 5.55 ഓടെയായിരുന്നു അപകടം. അരക്കെട്ടിന് പരിക്കേറ്റ കിടന്ന സേത്തിനെ കുടുംബാംഗങ്ങള്‍ എത്തി ബാബസാഹിബ് അംബേദ്കര്‍ ആസ്പത്രിയിലെത്തിച്ചു.
6.15 ഓടെയാണ് സേത്തിനെ പരിക്കുകളോടെ ശതാബ്ദി എന്നും പൊതുവെ അറിയപ്പെടുന്ന ആസ്പത്രിയില്‍ എത്തിച്ചത്. അടിയവയറിന്റെ ഭാഗം എക്‌സറെക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നിര്‍ഭാഗ്യമെന്ന് പറയട്ടെ എക്‌സറെ യന്ത്രം തകര്‍ന്ന് അദ്ദേഹത്തിന്റെ ദേഹത്ത് വീണു. ഉടന്‍ തന്നെ ആത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അതിനോടകം മരണം സംഭവിച്ചു. അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തില്‍ തീരനിലവാരമില്ലാത്തതിന് പ്രസിദ്ധമാണ് ശതാബ്ദി ആസ്പത്രി. എതായാലും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Mumbai, Accident, Hospital, X-Ray-Machine, Obituary.
അധികൃതര്‍.
No comments:
Post a Comment