കരുനാഗപ്പള്ളി: മാനഭംഗത്തിനിരയായി ചവറ പുതുക്കാട് കല്ലേക്കുളം ജംഗ്ഷന് സമീപം പുളിവിള കോമ്പൗണ്ടിൽ കണ്ടത്തിൽ വീട്ടിൽ ആഗ്നസ് മോറീസ് (84) വൃദ്ധ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സ്ഥലവാസിയും പ്രതിയുമായ പെരുമ്പുഴയിൽ ഷാജി എന്ന ഗോപകുമാറിനെ (48) പൊലീസ് ആഗ്നസിന്റെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച രാവിലെ ചവറ സി.ഐയുടെ നേതൃത്വത്തിലാണ് ഗോപകുമാറിനെ തെളിവെടുപ്പിനെത്തിച്ചത്. ഗോപകുമാറിനെ തെളിവെടുപ്പിനെത്തിച്ചതറിഞ്ഞ് പുതുക്കാട്ടും പരിസരപ്രദേശങ്ങളിലും ജനങ്ങൾ തടിച്ചുകൂടി. പലരും പ്രതിയെ ആക്രമിക്കാൻ ഒരുങ്ങിയെങ്കിലും പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി.. തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം ഇയാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് പൊലീസിന്റെ വീഴ്ചയെപ്പറ്റി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവം അറിഞ്ഞിട്ടും യഥാസമയം മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാതിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ നസറുള്ളയെ സസ്പെൻഡ് ചെയ്തു.
ആഗ്നസും സഹോദരി എമിയും ഒരുമിച്ചാണ് താമസം. ഈസ്റ്റർ ദിവസം രാവിലെ എട്ടു മണിയോടെ എമി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ പ്രാർത്ഥനയ്ക്ക്പോയ സമയത്താണ് ആഗ്നസ് ക്രൂര പീഡനത്തിനിരയായത്. ഒൻപതര മണിയോടെ സഹോദരി തിരിച്ചെത്തുമ്പോൾ അപരിചിതനായ ഒരാൾ വീട്ടിലെ പോർച്ചിന് സമീപം നിൽക്കുന്നതും സഹോദരി ആഗ്നസ് രക്തം വാർന്ന് തറയിൽ കിടക്കുന്നതുമാണ് കണ്ടത്. എമിയെ കണ്ട അപരിചിതൻ മതിൽ ചാടി കടന്നുകളഞ്ഞു. എമിയിൽനിന്ന് ലഭിച്ച സൂചനകളാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിന് സഹായകമായത്.
അവശയായ ആഗ്നസിനെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏപ്രിൽ 26ന് ഡിസ്ചാർജ് ചെയ്തു. തുടർന്ന് ഇവർ തിരുവനന്തപുരത്തുള്ള മകന്റെ വീട്ടിലേക്ക് പോയി. ആരോഗ്യ സ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് 30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് ആഗ്നസ് മരിച്ചത്.
ചവറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗോപകുമാറിനെ പിടികൂടിയത്. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ഇയാൾ ഇപ്പോൾ രണ്ടാം ഭാര്യയോടൊപ്പമാണ് താമസം. ആദ്യ ഭാര്യയിലെ രണ്ട് പെൺമക്കളും വിവാഹിതരാണ്. മെയ്ക്കാട് പണിക്കാരനായ ഗോപകുമാർ മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Old-Woman, rape, Police, case, Arrested.
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment