Latest News

അനാശാസ്യത്തിലേര്‍പ്പെട്ട സീരിയല്‍ നടി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: തത്തംപള്ളി കണിയാംപറമ്പ് പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് അനാശാസ്യത്തിലേര്‍പ്പെട്ട സീരിയല്‍ നടി ഉള്‍പ്പെടെ മൂന്നുപേര്‍ പോലീസ് പിടിയിലായി. കാക്കനാട് സ്വദേശി പോള്‍( 47) ചേപ്പാട് സ്വദേശി അരുണ്‍(27), ആലുവ സ്വദേശിനി ഷെനിജ(23) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

ഷെനിജ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ നടിയെന്ന പേരില്‍ വന്‍ തുകയാണ് ഇടപാടുകാരില്‍ നിന്ന് ഇവര്‍ ഈടാക്കിയതെന്ന് പോലീസ് പറയുന്നു. കെട്ടിടം ഉടമ ചാക്കോ ജോസഫ് സ്ഥലത്തില്ലാത്തിനാല്‍ പിടികൂടാനായില്ല. ഇയാളെ അടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്യുമെന്ന പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Sex Racket, Police, case, Arrested.
 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.