കാബൂള്‍: അഫ്ഗാനിലെ ഹെറാത്തിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ചാവേര്‍ ബോംബാക്രമണം. സമീപത്തുള്ള കെട്ടിടത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് ആയുധധാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചു. പുലര്‍ച്ചെ 3.25നാണ് ആക്രമണം ഉണ്ടായത്.
തോക്കുധാരികളായ ഒന്നിലധികംപേര്‍ ആക്രമണം നടത്തിയെന്നുമാത്രമാണ് അധികൃതര്‍ നല്‍കുന്ന വിവരം. സമീപമാകെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണ്. കോണ്‍സുലേറ്റ് ഓഫീസിന് സമീപത്തുള്ള കെട്ടിടത്തില്‍ ആയുധധാരികള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആക്രമണം ഏറെനേരം നീണ്ടുനിന്നതായി ആ പ്രദേശത്തുണ്ടായിരുന്ന ബിബിസി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് സുരക്ഷാമന്ത്രാലയം വക്താവ് സെയ്ദ് അക്ബറുദ്ദീന്‍ അറിയിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Afgan, Bomb Blast.

No comments:
Post a Comment