വടക്കഞ്ചേരി: വടക്കഞ്ചേരി മാണിക്യപ്പാടത്തെ മോഷണം ഉള്‍പ്പടെ കേരളത്തിലെ നിരവധി കവര്‍ച്ചകള്‍ക്കു തുമ്പുണ്ടാകുന്ന വന്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. മോഷ്ടാക്കളുടെ ഗ്രാമമെന്നു കുപ്രസിദ്ധി നേടിയ തമിഴ്‌നാട് തിരുനല്‍വേലി ശങ്കരംകോവില്‍ തിരുട്ടുഗ്രാമം സൗത്ത് പനവടലിയിലെ താമസക്കാരായ തങ്കമുത്തു(36), സഹോദരന്‍ അയ്യപ്പന്‍(34), കവര്‍ച്ചാസ്വര്‍ണം വാങ്ങുന്ന കോടീശ്വരനായ ഭരത് സേട്ട് (36), സ്വര്‍ണത്തിന്റെ മാറ്റ് പരിശോധകനും ഇടനിലക്കാരനുമായ പരംജ്യോതി (46) എന്നിവരെയാണ് സിഐ എ. ഉമേഷ്, എസ്.ഐ ബിനു തോമസ്, ക്രൈം സ്‌ക്വാഡിലെ സാബു ജോസഫ്, സുരേഷ്‌കുമാര്‍, ഗ്രേഡ് എഎസ്‌ഐ ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ണി മുഹമ്മദ്, എഎസ്‌ഐ സുനില്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്. തങ്കമുത്തുവിന്റേയും അയ്യപ്പന്റേയും സഹോദരീപുത്രന്‍ ശെല്‍വരാജ്(30) ഒളിവിലാണ്.
കേരളത്തില്‍ നടക്കുന്ന നിരവധി കവര്‍ച്ചകള്‍ സംബന്ധിച്ചുള്ള ക്രൈംസ്‌ക്വാഡിന്റെ അന്വേഷണത്തില്‍ തങ്കമുത്തുവിനെയാണ് തൃശൂരില്‍വച്ച് പോലീസ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വടക്കഞ്ചേരി മാണിക്യപ്പാടം ഉള്‍പ്പടെ നിരവധി കവര്‍ച്ചകള്‍ സംഘം നടത്തിയിട്ടുള്ളതായി തെളിഞ്ഞത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് പട്ടാപ്പകല്‍ ടൗണിനടുത്ത് മാണിക്യപ്പാടം ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമുള്ള കിരണ്‍ ഭവനില്‍ കിഷോര്‍ ലാലിന്റെ വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണാഭരണങ്ങളും 40,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചിരുന്നു. സമീപത്തെ മറ്റൊരു വീടാണ് ഇവര്‍ കവര്‍ച്ചയ്ക്കായി അന്നു തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ആ വീടിന്റെ ഗ്രില്‍ കൂടുതല്‍ ഉറപ്പുള്ളതാണെന്നു കണ്ടെത്തി. പിന്നീട് സമയം കളയാതെ കിഷോര്‍ലാലിന്റെ വീട് കുത്തിപ്പൊളിക്കുകയായിരുന്നു. ഗേറ്റ് കടന്ന് കോളിംഗ് ബെല്ലടിച്ച് വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയായിരുന്നു സഹോദരങ്ങളായ തങ്കമുത്തുവും അയ്യപ്പനും മോഷണം നടത്തിയത്.
ക്ഷേത്രത്തില്‍ നൂറുരൂപ വഴിപാട് ഇട്ടാണ് ഇവര്‍ സ്ഥലംവിട്ടത്. കാലങ്ങളായി കവര്‍ച്ചാസ്വര്‍ണം ചുളുവിലയ്ക്കു വാങ്ങുന്നയാളാണ് കോടീശ്വരനായ ഭരത് സേട്ടെന്നു സിഐ പറഞ്ഞു. ഇയാളുടെ ഭാര്യ രാജേശ്വരിയുടെ പേരിലും ധാരാളം സ്വത്തുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നു പോലീസ് അറിയിച്ചു. പൊള്ളാച്ചിയില്‍ മുറി വാടകയ്ക്ക് എടുത്താണ് കവര്‍ച്ചസംഘം കേരളത്തിലെ മോഷണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. പകല്‍ സമയം രാവിലെ പത്തിനും 12നും ഇടയ്ക്കാണ് ഇവര്‍ വീടുകള്‍ കവര്‍ച്ച ചെയ്യുക. പഴയ പാത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന വീടുകളിലെത്തിയാണ് വീട്ടുപരിസരവും മറ്റും നിരീക്ഷിക്കുക. കവര്‍ച്ച ചെയ്ത സ്വര്‍ണവും പണവും ആഡംബരങ്ങള്‍ക്കായാണ് ഇവര്‍ ചെലവഴിക്കുന്നത്. ഭൂസ്വത്തും മറ്റു സമ്പാദ്യങ്ങളും ഇവര്‍ക്കുണ്ട്. ഇതുസംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സിഐ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Robbery, Police, Case, Arrested.

No comments:
Post a Comment