വാഷിങ്ടണ്‍: ഇസ്‌ലാമിന് കടുത്ത ജൂതവിരോധമാണുള്ളതെന്നു തെറ്റിധരിപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങളുമായി അമേരിക്കന്‍ തെരുവുകളില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നു.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിഷയമായതുകൊണ്ട് പരസ്യത്തിനു വിലക്കേര്‍പ്പെടുത്താന്‍ തങ്ങള്‍ക്കാവില്ലെന്ന് വാഷിങ്ടണിലെ പൊതുഗതാഗത വൃത്തങ്ങള്‍ അറിയിച്ചു. ഇരുപതോളം മെട്രോബസ് സര്‍വീസുകളിലാണ് ഹിറ്റ്‌ലറും അക്കാലത്തെ ജറുസലേം ഗ്രാന്റ് മുഫ്തി അല്‍ ഹാജ് അമീനുല്‍ ഹുസയ്‌നിയും തമ്മില്‍ സംഭാഷണം നടത്തുന്ന ഫോട്ടോയും പരസ്യവാചകങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുള്ളത്. അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് എന്ന യഹൂദ സംഘടനയാണ് പരസ്യം ജൂണ്‍ പകുതിവരെ കരാര്‍ ചെയ്തത്.
ഇസ്‌ലാമിന്റെ ജൂതവിരോധം: അത് ഖുര്‍ആനിലുണ്ട്. അമേരിക്കന്‍ വിദേശസഹായത്തിന്റെ മൂന്നില്‍ രണ്ടും പോവുന്നത് അറബ്‌രാഷ്ട്രങ്ങളിലേക്കാണ്. വംശീയവിദ്വേഷം അവസാനിപ്പിക്കുക, ഇസ്‌ലാമിക രാജ്യങ്ങള്‍ക്കു നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കുക’ ഇങ്ങനെ പോകുന്നു പരസ്യവാചകങ്ങള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിഷയമായതുകൊണ്ട് പരസ്യത്തിനു വിലക്കേര്‍പ്പെടുത്താന്‍ തങ്ങള്‍ക്കാവില്ലെന്ന് വാഷിങ്ടണിലെ പൊതുഗതാഗത വൃത്തങ്ങള്‍ അറിയിച്ചു. ഇരുപതോളം മെട്രോബസ് സര്‍വീസുകളിലാണ് ഹിറ്റ്‌ലറും അക്കാലത്തെ ജറുസലേം ഗ്രാന്റ് മുഫ്തി അല്‍ ഹാജ് അമീനുല്‍ ഹുസയ്‌നിയും തമ്മില്‍ സംഭാഷണം നടത്തുന്ന ഫോട്ടോയും പരസ്യവാചകങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുള്ളത്. അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് എന്ന യഹൂദ സംഘടനയാണ് പരസ്യം ജൂണ്‍ പകുതിവരെ കരാര്‍ ചെയ്തത്.
ഇസ്‌ലാമിന്റെ ജൂതവിരോധം: അത് ഖുര്‍ആനിലുണ്ട്. അമേരിക്കന്‍ വിദേശസഹായത്തിന്റെ മൂന്നില്‍ രണ്ടും പോവുന്നത് അറബ്‌രാഷ്ട്രങ്ങളിലേക്കാണ്. വംശീയവിദ്വേഷം അവസാനിപ്പിക്കുക, ഇസ്‌ലാമിക രാജ്യങ്ങള്‍ക്കു നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കുക’ ഇങ്ങനെ പോകുന്നു പരസ്യവാചകങ്ങള്‍.

No comments:
Post a Comment