Latest News

ആന്‍േറാ ആന്‍റണിയെ കളിയാക്കി പി.സി ജോര്‍ജിന്‍െറ ബ്ളോഗ്

കോട്ടയം: പത്തനംതിട്ട എം.പി. ആന്റോ ആന്റണിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ബ്ലോഗ്. പുറത്തു പുണ്ണുള്ള കൊടിച്ചി എന്നാണ് ആന്റോ ആന്റണിയെ ജോര്‍ജ് വിശേഷിപ്പിച്ചിരിക്കുന്നത്. മുള്ളിന്‍ കീഴില്‍ നടക്കാന്‍ ഭയപ്പെടുന്ന പുറത്ത് പുണ്ണുള്ള കൊടിച്ചി എന്നാണ് ബ്ലോഗ് ലേഖനത്തിന്റെ തലക്കെട്ടു തന്നെ.

ഡോബര്‍മാന്‍, അല്‍സേഷ്യന്‍ തുടങ്ങിയ ഇനങ്ങള്‍ക്കിടയില്‍ കൊടിച്ചി എന്ന ഓമനപ്പേരില്‍ ജനിച്ചവന്‍. മറ്റൊരു പണിക്കും കൊള്ളാത്തവന്‍ എന്ന ചീത്തപ്പേരു മാറ്റാനായി സഹജീവി സേവനത്തിന് വെളുത്ത വസ്ത്രം ധരിച്ചയാള്‍ എന്നിങ്ങിനെപോകുന്ന ഒരു തെരുവു പട്ടിയുടെ കഥ പറയുന്നവെന്ന വ്യാജേന എഴുതിയ ബ്ലോഗ് കുറിപ്പില്‍ ആന്റോ ആന്റണിക്കു നല്‍കുന്ന വിശേഷണങ്ങള്‍. ഇടനിലപ്രാപ്തി മാത്രമുള്ള, വടവാതൂരിലെ എച്ചില്‍ കൂനയില്‍ നിന്നുപോലും ഒരെല്ലിന്‍ കഷ്ണം ആഗ്രഹിക്കാന്‍ കഴിയാത്തയാളുടെ സഹോദരങ്ങള്‍ കണ്ണടച്ചു തുറക്കും മുന്‍പ് കോടീശ്വരന്മാരായെന്നും ഈരാറ്റുപേട്ടയിലും കഞ്ഞിക്കുഴിയിലുമെല്ലാം കൂറ്റന്‍ ബംഗ്ലാവുകള്‍ സ്വന്തമാക്കിയെന്നും ആറന്മുള വിമാനത്താവളത്തിന്റെ പേരിലും കോടികള്‍ സമ്പാദിച്ചുവെന്നുമൊക്കെയാണ് മറ്റ് ആരോപണങ്ങള്‍. ആന്റോ ആന്റണിയും സഹോദരങ്ങളും വ്യാജ വധഭീഷണിക്കാട്ടി പോലീസ് സംരക്ഷണം തേടുന്നതിനെയും ബ്ലോഗില്‍ പരിഹസിക്കുന്നുണ്ട്. 

എല്‍.കെ.ജി. പിള്ളേര്‍ പോലും കല്ലെടുത്ത് എറിയാന്‍ അറയ്ക്കുന്നവനും വധഭീഷണി എന്നാണ് പരിഹാസം. കൊടിച്ചി മൂത്ത നവീന ആഢ്യന്‍ ക്രമസമാധാന പരിപാലകനെ നോക്കി മുരണ്ടുവെന്നും എന്തിനും ഏതിനും ഇടനില നിന്ന് വാലു കാലിനിടയില്‍ തിരുകി ഓരിയിട്ട് മോങ്ങാനുള്ള അസുലഭ വിരുത് ഏറ്റെന്നും പറഞ്ഞാണ് കൈയൊപ്പോടെ പ്രസിദ്ധീകരിച്ച ബ്ലോഗ് കുറിപ്പ് പി.സി. ജോര്‍ജ് അവസാനിപ്പിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയിലും ഇരുവരും പരസ്യമായി തന്നെ രൂക്ഷമായ ഭാഷയില്‍ ഏറ്റുമുട്ടിയിരുന്നു. പി.സി. ജോര്‍ജ് തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും വോട്ട് മറിച്ചുവെന്നും ആന്റോ ആന്റണി ആരോപിച്ചു. പിന്നീട് ഫലപ്രഖ്യാപനത്തിനുശേഷം തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കാണിച്ച് ആന്റോ ആന്റണി പോലീസില്‍ പരാതി നല്‍കുകയും ഇരുവരുടെയും അനുയായികള്‍ തെരുവില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.