ദേവനാഗരി ലിപിയില്‍ ‘റാം’ എന്ന് ആലേഖനം ചെയ്ത മോതിരമാണ് ലേലത്തിനുപോയത്. 41.2 ഗ്രാം (എട്ട് പവനിലധികം തൂക്കം) തൂക്കമുള്ള മോതിരം യഥാര്‍ത്ഥ വിലയുടെ പത്തിരട്ടി വിലക്കാണ് പേര് വെളിപ്പെടുത്താത്തയാള്‍ സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ലേല സ്ഥാപനമായ ലണ്ടനിലെ ക്രിസ്റ്റീസ് ആണ് ആഭരണം ലേലത്തിന് വെച്ചത്.
ഹിന്ദു മന്ത്രമായ ‘റാം’ ആലേഖനം ചെയ്തു എന്നതാണ് മോതിരത്തിന്റെ പ്രത്യേകതകളിലൊന്ന്. മുമ്പ് ധരിച്ചുവെച്ചതില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദു സമുദായത്തോട് മമതയുള്ളതുകൊണ്ടാണ് ടിപ്പു ഇങ്ങനെ ചെയ്തതെന്നാണ് പറയപ്പെടുന്നത്. 1799ല്‍ ശ്രീരങ്കപട്ടണം യുദ്ധത്തില്‍ ടിപ്പുസല്‍ത്താന്‍ മരിച്ചുകിടക്കുമ്പോള്‍ ഒരു ജനറല്‍ ടിപ്പുവിന്റെ ദേഹത്തുനിന്നും ഊരിയെടുത്തതാണിത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി പോരാടിയ ഭരണാധികാരിയാണ് ടിപ്പുസുല്‍ത്താന്‍. തന്റെ പിതാവ് ഹൈദരലിക്കുശേഷം അധികാരത്തിലേറിയ ടിപ്പു 17 വര്‍ഷം മൈസൂര്‍ രാജ്യം ഭരിച്ചു.
അതേസമയം, രാജ്യത്തിനുവേണ്ടി എന്തുവിലകൊടുത്തും ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ആഭരണങ്ങള്‍ തിരിച്ചെടുക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസലെ പ്രൊഫസര്‍ എസ്. ഷെട്ടാര്‍ ആവശ്യപ്പെട്ടു.
Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Tippu, Ring, London.


No comments:
Post a Comment