Latest News

മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുക്കണമെന്നു മകള്‍

ഇസ്‌ലാമാബാദ്: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കണമെന്ന് മകള്‍ മറിയം നവാസ് ഷെരീഫ്. ട്വിറ്ററിലാണ് മറിയം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാ ണ് മോദിയുടെ ക്ഷണമെന്നും ഷെരീഫിന്റെ മകള്‍ പറഞ്ഞു.

മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിത ത്വം നിലനില്ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ ക്ഷണത്തെ പിന്തുണച്ച് മറിയത്തിന്റെ ട്വീറ്റ് എത്തിയത്.ഇരുരാജ്യങ്ങളും തമ്മിലുള്ള മന:ശാസ്ത്രപരമായ വേലിക്കെട്ടും ഭയവും ആശങ്കകളും അകറ്റാന്‍ ഇന്ത്യന്‍ സന്ദര്‍ശനം സഹായിക്കുമെന്നും മറിയം ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പാക് പ്രതിനിധിയായി മറിയം നവാസ് ഷെരീഫും പങ്കെടുക്കുമെന്നാണു സൂചന.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്നതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച അന്തിമ തീരുമാനമെടു ക്കുമെന്നാണു സൂചന. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ മോദിയുമായി ചര്‍ച്ച നടത്താന്‍ നവാസ് ഷെരീഫ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതേസമയം ഐഎസ്‌ഐയ് ക്കും സൈന്യത്തിനും ഷെരീഫ് പങ്കെടുക്കുന്നതി നോട് എതിര്‍പ്പുണ്ടെന്നാണു സൂചന. പാക് പ്രധാനമന്ത്രിക്കു വരാനായില്ലെങ്കില്‍ വിദേശകാര്യ മന്ത്രി സര്‍താജ് അസീസ് പാക്കിസ്ഥാനെ പ്രതിനിധീകരിച്ചു മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തിയേക്കും.

മോദിയുടെ ക്ഷണത്തെ നിര്‍ഭയവും അപ്രതീക്ഷിതവുമായ തീരുമാനമെന്നാണു ഷരീഫിന്റെ മാധ്യമ ഉപദേഷ്ടാവ് താരിഖ് അസിം വിശേഷിപ്പത്. സാര്‍ക് രാഷ്ട്രത്തലവന്‍മാരെയും മോദി ചടങ്ങിന് ക്ഷണിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ മോദിയുടെ ക്ഷണത്തോട് അനുകൂ ലമായ പ്രതികരണമാണ് നല്കിയത്. അതേസമയം, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു പകരം പാര്‍ലമെന്റ് സ്പീക്കറായിരിക്കും ചടങ്ങിനെത്തുക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Navas shereef, Mariyam Navas Shereef, Modi.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.