ബേക്കല്‍: ബേക്കല്‍ ഹൈദ്രോസ് ജുമാമസ്ജിദ് കമ്മിററി യേഗത്തില്‍ ബുധനാഴ്ച രാത്രി വിശ്വാസികള്‍ ചേരി തിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെട്ടു. സംഘര്‍ഷത്തില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.
പള്ളിക്കര സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഖാസിയായിരുന്ന സി എച്ച് അബ്ദുള്ള മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതിയ ഖാസിയായി ഉഡുപ്പി ഖാസി കൂടിയായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു.
നിലവില്‍ മറ്റൊരിടത്ത് ഖാസിയുടെ ചുമതല വഹിക്കുന്ന ആളെ പള്ളിക്കര ഖാസിയായി നിയമിക്കേണ്ടതില്ലെന്നാണ് പള്ളിക്കര സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചതായും പറയപ്പെടുന്നു. ബുധനാഴ്ച രാത്രി ഹൈദ്രോസ് മസ്ജിദില്‍ യോഗം ആരംഭിച്ചയുടന്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് ബഹളം തുടങ്ങുകയും സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു.
പരിക്കേറ്റ ജമാഅത്ത് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ ഹാജി, കമ്മിറ്റിയംഗം ആബില്‍ എന്നിവരെ ചെര്‍ക്കളം ഇ കെ നായനാര്‍ മെമ്മോറിയല്‍ സഹകരണാശുപത്രിയിലും സെക്രട്ടറി ബഷീര്‍ ബാപ്പുഹാജിയെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
No comments:
Post a Comment