Latest News

കൊവ്വല്‍ കടലാക്രമണം: പി.കരുണാകരന്‍ എംപി സന്ദര്‍ശിച്ചു

ഉദുമ: ശക്തമായ കടലാക്രമണത്തില്‍ നാശനഷ്ടമുണ്ടായ ഉദുമ കൊവ്വല്‍, കൊപ്പല്‍ കടല്‍തീരങ്ങള്‍ പി.കരുണാകരന്‍ എം.പി സന്ദര്‍ശിച്ചു. ഒരാഴ്ചയായി തുടരുന്ന കടലാക്രമണത്തില്‍ നൂറു മീറ്ററില്‍ അധികം കരയാണ് കടലെടുത്തത്. നിരവധി തെങ്ങുകളും കാറ്റാടി മരങ്ങളും കടപുഴകി. ഓരോ വ്യക്തിയുടെയും ഇരുപത് സെന്റിലധികം സ്ഥലം കടലെടുത്തിട്ടുണ്ട്.

കൊപ്പല്‍,കൊവ്വല്‍ ബീച്ച് റോഡ് തകര്‍ന്നതിനാല്‍ ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സമായി. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. കടല്‍ഭിത്തി ഇല്ലാത്തതുമൂലമാണ് ഈ പ്രദേശത്ത് കടലാക്രമണം രൂക്ഷമാകാന്‍ കാരണം. കടലാക്രമണം ഉണ്ടായ പ്രദേശത്ത് രണ്ട് വര്‍ഷം മുമ്പേ കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ 750 മീറ്റര്‍ എസ്റ്റിമേറ്റ് എടുത്തിരുന്നു. അതിനുശേഷം നടപടിയൊന്നും ഉണ്ടായില്ല. കടലാക്രമണത്തില്‍ നാശനഷ്ടം ഉണ്ടായവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്നും പി കരുണാകരന്‍ എം.പി റവന്യൂ മന്ത്രിയോടും ജില്ലാകളക്ടറോടും ആവശ്യപ്പെട്ടു. സ്ഥലം നഷ്ടമായവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. കരുണാകരനോടൊപ്പം കെ.സന്തോഷ് കുമാര്‍ ഉണ്ടായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.