Latest News

നെയ്മറിന്റെ ഇരട്ട ഗോള്‍ മികവില്‍ ബ്രസീലിന് വിജയത്തുടക്കം

സാവോപോളോ: സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ ഭാഗ്യത്തിന്‌രക്ഷപ്പെട്ടു.വെളളിയാഴ്ച പുലര്‍ച്ചെയവസാനിച്ച മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെയയിരുന്നു ബ്രസീലിന്റെ ജയം. 11ാം മിനിട്ടില്‍ മാഴ്‌സെലോയുടെ സെല്‍ഫ് ഗോളിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയെങ്കിലും 29, 71 മിനിട്ടുകളില്‍ നെയ്മര്‍ നേടിയ ഗോളുകളാണ് ബ്രസീലിന് വിജയം നല്‍കിയത്.തന്റെ ആദ്യ ലോകകപ്പിലെ നെയ്മറിന്റെ രണ്ടാം ഗോള്‍ ഒരു പെനാല്‍റ്റി കിക്കില്‍ നിന്നായിരുന്നു. ഇന്‍ജുറി ടൈമില്‍ ഓസ്‌കറാണ് മൂന്നാം ഗോള്‍ നേടിയത്.

ലോ​കം​ ​മു​ഴു​വ​ന്‍ ​ആ​കാം​ക്ഷ​യോ​ടെ​ ​കാ​ത്തി​രു​ന്ന​ ​മ​ത്സ​ര​ത്തി​ന്റെ​ ​കി​ക്കോ​ഫ് ​ മു​ത​ല്‍ ​ആ​തി​ഥേ​യ​രെ​ ​ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു​ ​ക്രൊ​യേ​ഷ്യ​യു​ടെ​ ​മു​ന്നേ​റ്റം.​ ​മ​ത്സ​ര​ത്തി​ ​ആ​ദ്യ​മാ​യി​ ​പ​ന്തു​മാ​യി​ ​എ​തിര്‍​ ​ബോ​ക്‌​സ് ​സ​ന്ദര്‍ശി​ച്ച​ത് ​ബ്ര​സീ​ലി​ന്റെ​ ​ഡാ​നി​ ​ആല്‍വ്‌​സാ​യി​രു​ന്നു.​ ​എ​ന്നാല്‍ റൈ​റ്റ് ​ഫ്ളാ​ഗില്‍ ​നി​ന്നു​ള്ള​ ​ആല്‍വ്‌​സി​ന്റെ​ ​ക്രോ​സ്‌​ ​ലോ​പ്‌​നന്‍ ​ഹെ​ഡിം​ഗി​ലൂ​ടെ​ ​ക്ളി​യര്‍ ​ചെ​യ്‌​തു.​ ​ ​എ​ട്ടാം​ ​മി​നി​ട്ടില്‍ ബ്ര​സീ​ലി​ന്റെ​ ​ഗോള്‍മു​ഖം​ ​ആ​ദ്യ​മാ​യി​ ​വി​റ​ച്ചു.​ ​ഗോ​ളി​ ​ജൂ​ലി​യോ​ ​സെ​സാ​റി​ന്റെ​ ​അ​ത്യു​ഗ്രന്‍ ​ഡൈ​വാ​ണ് ​ഗോള്‍ ​വ​ഴ​ങ്ങാ​തെ​ ​കാ​ത്ത​ത്.
എ​ന്നാല്‍ 11​-ാം​ ​മി​നി​ട്ടില്‍ 20​-ാം​ ​ലോ​ക​ക​പ്പി​ലെ​ ​ആ​ദ്യ​ഗോള്‍​ ​പി​റ​ന്നു.​ ​സെല്‍ഫ് ​ഗോ​ളു​കൊ​ണ്ട് ​തു​ട​ക്ക​മി​ട്ട​ ​ലോ​ക​ക​പ്പെ​ന്ന​ ​കൗ​തു​കം​ ​ചാര്‍​ത്തി​ക്കൊ​ടു​ത്ത​ത് ​ബ്ര​സീ​ലി​ന്റെ​ ​ഡി​ഫന്‍​ഡര്‍​ ​മാ​ഴ്‌​സെ​ലോ​യു​ടെ​ ​പി​ഴ​വാ​യി​രു​ന്നു.​ ​ഒ​ലി​ച്ചി​ന്റെ​ ​ഒ​രു​ ​ഹെ​ഡ​റി​ലൂ​ടെ​യാ​ണ് ​ഗോ​ളി​ലേ​ക്കു​ള്ള​ ​വ​ഴി​തു​റ​ന്ന​ത്.​ ​ഒ​ലി​ച്ചില്‍ ​നി​ന്നെ​ത്തി​യ​ ​പ​ന്ത് ​ത​ടു​ക്കു​ന്ന​തില്‍ ​ഡേ​വി​ഡ് ​ലൂ​യി​സി​ന് ​പി​ഴ​ച്ചു.ലൂ​യി​സി​നെ​യും​ ​ക​ട​ന്ന് ​ഗോ​ളി​ലേ​ക്ക് ​പാ​ഞ്ഞ​ ​പ​ന്തില്‍ ​നി​ക്കി​ത​ ​ജെ​ലാ​സി​ച്ചി​ന്റെ​ ​കാല്‍ ​സ്പര്‍​ശ​ത്തില്‍ ​അ​ടു​ത്തു​നി​ന്ന​ ​മാ​ഴ്‌​സെ​ലോ​യു​ടെ​ ​കാ​ലി​ലേ​ക്ക്.​ ​നി​സ​ഹാ​യ​നാ​യി​രു​ന്ന​ ​മാ​ഴ്‌​സ​ലോ​യു​ടെ​ ​കാ​ലില്‍ത്ത​ട്ടി​ ​പ​ന്ത് ​ഗോ​ളി​ ​ജൂ​ലി​യോ​ ​സെ​സാ​റി​നെ​യും​ ​ക​ട​ന്ന് ​വ​ല​യി​ലേ​ക്ക് ​ക​യ​റു​മ്പോല്‍ ​ബ്ര​സീല്‍ ​മു​ഴു​വന്‍​ ​ഒ​രു​ ​നി​മി​ഷം​ ​ഷോ​ക്കേ​റ്റ​തു​പോ​ലെ​ ​ഞെ​ട്ടി​ത്ത​രി​ച്ചി​രു​ന്നു​പോ​യി.​ ​സ്കോര്‍​ 0​-1.​ ​ലോ​ക​ക​പ്പി​ന്റെ​ ​ച​രി​ത്ര​ത്തില്‍ ​ആ​ദ്യ​മാ​യി​ ​സെല്‍ഫ് ​ഗോ​ള​ടി​ക്കു​ന്ന​ ​ബ്ര​സീ​ലി​യന്‍​ ​താ​ര​മെ​ന്ന​ ​നാ​ണ​ക്കേ​ടും​ ​ഇ​തോ​ടെ​ ​മാ​ഴ്സ​ലോ​യ്‌​ക്ക് ​ചാര്‍​ത്തി​ക്കി​ട്ടി.
അ​പ്ര​തീ​ക്ഷി​ത​മാ​യി​ക്കി​ട്ടി​യ​ ​ആ​ദ്യ​ഗോ​ളി​ന്റെ​ ​ആ​വേ​ശ​വു​മാ​യാ​ണ് ​ക്രൊ​യേ​ഷ്യ​ ​പി​ന്നെ​ക്ക​ളി​ച്ച​ത്.​ ​മി​നി​ട്ടു​കള്‍ക്ക​കം​ ​അ​വര്‍​ ​വീ​ണ്ടും​ ​ബ്ര​സീ​ലി​യല്‍ ​പ്ര​തി​രോ​ധ​ത്തെ​പ്പി​ളര്‍​ന്നു​ ​ക​യ​റി​യെ​ങ്കി​ലും​ ​അ​പ​ക​ട​മു​ണ്ടാ​യി​ല്ല.​ 15​-ാം​ ​മി​നി​ട്ടില്‍ ​ബ്ര​സീ​ലി​ന് ​ന​ല്ലൊ​ര​വ​സ​രം​ ​ല​ഭി​ച്ചു.​ ​എ​ന്നാല്‍​ ​ഓ​സ്‌​കാര്‍​ ​നല്‍​കി​യ​ ​ഡ​യ​ഗ​ണല്‍ ​ക്രോ​സ് ​ഉ​യര്‍​ന്നു​ ​ചാ​ടി​യെ​ങ്കി​ലും​ ​ക​ണ​ക്‌​ട് ​ചെ​യ്യാന്‍ ​നെ​യ്‌​മര്‍​ക്ക് ​ക​ഴി​ഞ്ഞി​ല്ല.​ 19​-ാം​ ​മി​നി​ട്ടില്‍​ ​ആല്‍വ്സി​ന്റെ​ ​ഒ​രു​ശ്ര​മ​വും​ ​നി​ഷ്‌​ഫ​ല​മാ​യി.​ 21​-ാം​ ​മി​നി​ട്ടില്‍ ​പൗ​ളീ​ഞ്ഞോ​യു​ടെ​ ​മു​ന്നേ​റ്റ​വും​ ​ക്രൊ​യേ​ഷ്യന്‍​ ​ഗോ​ളി​ ​പ്ലെ​റ്റി​ക്കോ​സ​യു​ടെ​ ​ക​രു​ത്തി​നു​ ​മു​ന്നില്‍ നി​ഷ്പ്ര​ഭ​മാ​യ​പ്പോള്‍.​ ​കൊ​രി​ന്ത്യന്‍​സ് ​അ​രീ​ന​യി​ലെ​ ​ബ്ര​സീ​ലി​യന്‍​ ​കാ​ണി​കള്‍ ​നി​രാ​ശ​യില്‍ ​മു​ങ്ങി.​ 23​-ാം​ ​മി​നി​ട്ടില്‍ ​നെ​യ്‌​മ​റു​ടെ​ ​കാ​ലില്‍ ​പ​ന്തു​കി​ട്ടി​യ​പ്പോ​ഴാ​ണ് ​ഗാ​ല​റി​ ​പി​ന്നെ​ ​ഉ​ണര്‍​ന്ന​ത്.​ ​ഗോ​ളെ​ന്നു​റ​പ്പി​ച്ച​ ​നെ​യ്‌​മ​റി​ന്റെ​ ​ഇൗ​ ​ഷോ​ട്ടും​ ​പ്ളെ​റ്റി​ക്കോ​സ​ ​സേ​വ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.
27​-ാം​ ​മി​നി​ട്ടില്‍ ​ഇൗ​ ​ലോ​ക​ക​പ്പി​ലെ​ ​ആ​ദ്യ​ ​മ​ഞ്ഞ​ക്കാര്‍​ഡ് ​നെ​യ്‌​മര്‍ ​ഏ​റ്റു​വാ​ങ്ങി.​ ​ലൂ​ക്കാ​മൊ​ഡ്രി​ച്ചി​നെ​ ​ഒ​രു​ ​ഹൈ​ബാള്‍ ​പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നി​ട​യില്‍ ​ഫൗള്‍ ​ചെ​യ്‌​ത​തി​നാ​ണ് ​നെ​യ്‌​മര്‍​ക്ക് ​കാര്‍​ഡ് ​കി​ട്ടി​യ​ത്.

ഇൗ​ ​ക്ഷീ​ണ​ത്തില്‍ ​നി​ന്ന് ​സ​ട​കു​ട​ഞ്ഞെ​ഴു​ന്നേ​റ്റ​ ​നെ​യ്‌​മര്‍​ 29​-ാം​ ​മി​നി​ട്ടില്‍​ ​എ​തിര്‍ ​വ​ല​കു​ലു​ക്കി​ ​ടീ​മി​ന്റെ​യും​ ​ആ​രാ​ധ​ക​രു​ടെ​യും​ ​ആ​ത്മ​വി​ശ്വാ​സം​ ​വീ​ണ്ടെ​ടു​ക്കു​ക​ത​ന്നെ​ ​ചെ​യ്‌​തു.​ ​കാ​ണി​കള്‍ ​കാ​ത്തി​രു​ന്ന​ ​മു​ഹൂര്‍​ത്തം​ ​ത​ന്നെ​യാ​യി​രു​ന്നു​ ​അ​ത്.​ ​മി​ഡ് ​ഫീല്‍​ഡില്‍​നി​ന്ന് ​കി​ട്ടി​യ​ ​പ​ന്തു​മാ​യി​ ​കു​തി​ച്ചു​ക​യ​റി​യ​ ​ഒാ​സ്‌​ക​റാ​യി​രു​ന്നു​ ​ഇൗ​ ​ഗോ​ളി​ന്റെ​ ​സൂ​ത്ര​ധാ​രന്‍.​ ​ഒാ​സ്ക​റില്‍ ​നി​ന്ന് ​ല​ഭി​ച്ച​ ​ക്രോ​സ് ​പോ​സ്റ്റി​ന് 20​ ​വാ​ര​ ​അ​ക​ലെ​നി​ന്ന് ​ഒ​രു​ ​ഇ​ടം​കാ​ലന്‍ ​ഗ്രൗ​ണ്ട് ​ഷോ​ട്ടി​ലൂ​ടെ​യാ​ണ് ​നെ​യ്‌​മര്‍​ ​ക്രൊ​യേ​ഷ്യന്‍ ​വ​ല​യ്‌​ക്ക​ക​ത്തേ​ക്ക് ​ത​ട്ടി​യി​ട്ട​ത്.​ ​സ്കോര്‍​ 1​-1.​ ​ആ​ദ്യ​ലോ​ക​ക​പ്പ് ​ക​ളി​ക്കാ​നി​റ​ങ്ങി​യ​ ​നെ​യ്‌​മ​റു​ടെ​ ​ആ​ദ്യ​ ​ഗോ​ളാ​യി​രു​ന്നു​ ​ഇ​ത്.​ ​ഇ​തോ​ടെ​ ​ക​ളി​യി​ലേ​ക്ക് ​തി​രി​ച്ചു​വ​ന്ന​ ​ബ്ര​സീല്‍​ ​പി​ന്നീ​ട് ​ആ​ദ്യ​പ​കു​തി​ ​അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​ ​നി​യ​ന്ത്ര​ണം​വി​ട്ടു​കൊ​ടു​ത്തി​ല്ല.


ജ​യി​ക്കാ​നു​റ​ച്ച് ​ര​ണ്ടാം​ ​പ​കു​തി​യി​ലി​റ​ങ്ങി​യ​ ​ബ്ര​സീ​ലി​ന് 71-ാം​ ​മി​നി​ട്ടില്‍​ ​ല​ഭി​ച്ച​ ​പെ​നാല്‍​റ്റി​യി​ലൂ​ടെ​ ​നെ​യ്‌​മര്‍ ​വ​ല​കു​ലു​ക്കി​യ​ത് ​ജീ​വ​ശ്വാ​സ​മാ​ണ് ​പ​കര്‍ന്ന​ത്.​ ​ഫ്രെ​ഡി​നെ​ ​ലോ​വ്റെന്‍ ​ബോ​ക്‌​സി​നു​ള്ളില്‍​ ​ഫൗള്‍ ​ചെ​യ്‌​ത​തി​ന് ​ല​ഭി​ച്ച​ ​പെ​നാല്‍​റ്റി​യാ​ണ് ​നെ​യ്‌​മര്‍ ​ത​ന്റെ​ ​ര​ണ്ടാം​ ​ഗോ​ളാ​ക്കി​ ​മാ​റ്റി​യ​ത്.​ 





Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.