ഒറ്റപ്പാലം: മകളുടെ വിവാഹത്തിനായി കരുതിയ പണവും സ്വര്‍ണവും കവര്‍ച്ചചെയ്യപ്പെട്ട വീട്ടിലെ വീട്ടമ്മ തീവണ്ടിക്കുമുമ്പില്‍ ജീവനൊടുക്കി. മീറ്റ്‌ന പടിഞ്ഞാറേതില്‍ പരേതനായ ബാലചന്ദ്രന്റെ ഭാര്യ ശോഭനയാണ് (39) മരിച്ചത്. മകളുടെ വിവാഹം നടത്താന്‍ സ്വരൂപിച്ചതെല്ലാം നഷ്ടമായ മനോവിഷമത്താല്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതായാണ് പോലീസ് സംശയിക്കുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ശോഭനയുടെ ഭര്‍ത്താവും നേരത്തെ ട്രെയിന്‍ തട്ടിയാണ് മരിച്ചത്.
രാത്രി 12.30ഓടെ ടോയ്‌ലറ്റില്‍ പോകാനെന്ന് പെണ്‍മക്കളോട് പറഞ്ഞ് ശോഭന പുറത്തേക്കിറങ്ങുകയായിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും കാണാതായതോടെ മക്കള്‍ സമീപത്തുള്ളവരെ വിവരമറിയിച്ചു. ഇവര്‍ നടത്തിയ തിരച്ചിലിലാണ് തൊട്ടപ്പുറത്തുള്ള റെയില്‍വേട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച രാത്രിയാണ് ശോഭനയുടെ വീട്ടില്‍ മോഷണം നടന്നത്. എട്ട് പവന്‍ സ്വര്‍ണവും 41,300 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടു. ഇവരുടെ രണ്ടാമത്തെ മകളുടെ വിവാഹം ജൂണ്‍ 30ന് നടക്കാനിരിക്കയായിരുന്നു. ഈ ആവശ്യത്തിനായി വീടും സ്ഥലവും പണയപ്പെടുത്തി ബാങ്കില്‍നിന്ന് ബുധനാഴ്ചയാണ് ശോഭന ഒരു ലക്ഷം രൂപ വായ്പയെടുത്തത്. പണത്തിലൊരുഭാഗം ഉപയോഗിച്ച് പണയത്തിലിരുന്ന സ്വര്‍ണം തിരിച്ചെടുക്കുകയും ചെയ്തു.
ശേഷിക്കുന്ന പണവും സ്വര്‍ണവും ബാഗിലും അലമാരയിലുമായി സൂക്ഷിച്ചിരുന്നു. ഇതാണ് കവര്‍ച്ചചെയ്യപ്പെട്ടത്. ശോഭനയുടെ കഴുത്തിലെ ഒന്നര പവന്‍ സ്വര്‍ണമാലയും നഷ്ടപ്പെട്ടു. മോഷണവിവരമറിഞ്ഞ്, മകളെ വിവാഹം കഴിക്കുന്നയാളും വിളിച്ച് ആശ്വസിപ്പിച്ചിരുന്നു.

ഇതുകഴിഞ്ഞ് രണ്ടാംദിവസം രാത്രിയാണ് മരണമുണ്ടായത്. ഒറ്റപ്പാലം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വീട്ടിലെത്തിച്ച ശേഷം തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ലീന, ലിഷ എന്നിവരാണ് ശോഭനയുടെ മക്കള്‍. മരുമകന്‍: പ്രദീപ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment