കുണ്ടംകുഴി: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൊളത്തൂര്‍ ഗവ. ഹൈസ്കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയും പെര്‍ളടുക്കം പതിക്കാല്‍ ക്ഷേത്രത്തിന് സമീപത്തെ കെ.കെ ബേക്കറി ഉടമയും സി.പി.എം പ്രവര്‍ത്തകനുമായ കെ.കെ നാരായണന്‍റെ മകന്‍ സായന്ത് കൃഷ്ണനാണ് (ആറ്) മരിച്ചത്.
ഓട്ടോ ഡ്രൈവറും ബന്ധുവുമായ നാരക്കോടിലെ ഹരീഷ് കുമാറി (30) നാണ് സാരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി പത്തോടെ വീടിന് സമീപത്തെ റോഡിലാണ് അപകടം. സായന്ത് കൃഷ്ണന്‍റെ അമ്മൂമ്മയുടെ വീട്ടിലേക്ക് ഹരീഷ് കുമാറിനൊപ്പം പോകുന്നതിനിടയിലാണ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഉടന്‍ തന്നെ സമീപത്തുള്ളവര്‍ ഓട്ടോയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന സായന്ത് കൃഷ്ണനേയും ഹരീഷ് കുമാറിനേയും പുറത്തെടുത്ത് ചെങ്കളയിലെ ഇ.കെ നായനാര്‍ ആസ്പത്രിയില്‍ എത്തിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരം ആസ്പത്രിയില്‍ കൊണ്ടുപോകുംവഴിയാണ് സായന്ത് കൃഷ്ണന്‍ മരിച്ചത്.
മാതാവ്: സുമലത. ഏകസഹോദരി: സയന. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അപകടവിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞന്പു എന്നിവര്‍ ആസ്പത്രിയില്‍ എത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment