Latest News

വായനാവാരാചരണം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

കാസര്‍കോട്: കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകനും സമ്പൂര്‍ണ്ണ സാക്ഷരതയുടെ ശില്പിയുമായ പി.എന്‍.പണിക്കരുടെ സ്മരണ പുതുക്കി ജൂണ്‍ 19 മുതല്‍ 25 വരെ ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പഞ്ചായത്ത് വകുപ്പ് , പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, കുടുംബശ്രീ, സാക്ഷരതാമിഷന്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടത്തുന്നത്.
വാരാചരണത്തിന്റെ മുന്നോടിയായി ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം ജൂണ്‍ പതിനാലിന് പത്തു മണിക്ക് ഹോസ്ദുര്‍ഗ്ഗ് ഗവ.ഹൈസ്‌കൂളില്‍ നടത്തും. 

ജൂണ്‍ 19ന് തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടന സമ്മേളനം നടത്തും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ വായനദിന പ്രതിജ്ഞ നടത്തും. 

20ന് ഉച്ചയ്ക്ക് 2.30 ന്് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ മുളേളരിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സെമിനാര്‍ നടത്തും.
21ന് സാക്ഷരതാ സമിതിയുടെ സഹകരണത്തോടെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ പഠിതാക്കള്‍ക്കായി വായനയുടെ പ്രസക്തി ഉപന്യാസരചനാമല്‍സരം സംഘടിപ്പിക്കും. 

22ന് രാവിലെ 9.30 ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ വരവായന സംഘടിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാമത്സരം, ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ നയിക്കുന്ന ക്ലാസ്സ്, ചിത്രപ്രദര്‍ശനം എന്നിവ നടത്തും. രണ്ട് മണിക്ക് അമ്പലത്തറ കേശവ്ജി സ്മാരക ഗ്രന്ഥാലയത്തില്‍ റീഡേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനവും വായനക്കാരുമായി അഭിമുഖവും നടത്തും.
23ന് രാവിലെ 11 മണിക്ക് വായനാവാരത്തോടനുബന്ധിച്ച് സ്‌കൂള്‍ ലൈബ്രറി ശാക്തീകരണ ശില്‍പശാലയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉദുമ പടിഞ്ഞാറ് അംബികാ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ പുസ്തകപ്രദര്‍ശനവും പി.എന്‍.പണിക്കര്‍ അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ ജില്ലാതലത്തില്‍ കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലും കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിലും മലയാളം, കന്നട, ഇംഗ്ലീഷ് ഭാഷകളില്‍ രാവിലെ പത്തിന് ഉപന്യാസരചനാ മത്സരം നടത്തും.
24ന് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ സഹകരണത്തോടെ ഉച്ചയ്ക്ക് 1.15 ന് നടത്തുന്ന വായനാസെമിനാര്‍ സി.എം. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് വായന സെമിനാര്‍ നടത്തും.
25ന് രാവിലെ പത്തിന് ഷേണി ശ്രീ ശാരദാംബ ഹൈസ്‌കൂളില്‍ നടത്തുന്ന സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. 

യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദു റഹിമാന്‍, കാവുങ്കല്‍ നാരായണന്‍, കെ.വി രാഘവന്‍ മാസ്റ്റര്‍, പ്രൊ. എ.ശ്രീനാഥ, എം.കെ രാധാകൃഷ്ണന്‍, സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, ടി.എം. ജോസ് തയ്യില്‍, സി.കെ ഭാസ്‌ക്കരന്‍, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ സി.എ അബ്ദുള്‍ മജീദ്, പി.കെ കുമാരന്‍ നായര്‍, എം.രാജന്‍, പി. സദാനന്ദന്‍, ഷാജു ജോര്‍ജ്ജ് , എം.സി മനോജ്, എ.ദാമോദരന്‍, കെ.സതീശന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.