Latest News

അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കുമെന്ന് കണ്ണൂര്‍ ഡിസിസി

കണ്ണൂര്‍: സരിത നായര്‍ നല്‍കിയ മാനഭംഗക്കേസില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ പൂര്‍ണമായും സംരക്ഷിക്കാന്‍ കണ്ണൂര്‍ ഡിസിസി തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസിസി രാവിലെ അടിയന്തരയോഗം ചേര്‍ന്നു. യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കെ.സുധാകരന്‍, അബ്ദുള്ളക്കുട്ടി എന്നിവര്‍ ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. അബ്ദുള്ളക്കുട്ടി രാജിവെയ്ക്കില്ലെന്നും ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

താന്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചുവെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. താന്‍ മുഖ്യമന്ത്രിയെ കണ്ടത് രാജി സന്നദ്ധത അറിയിക്കാനല്ല. കേസില്‍ തന്നെയും കുടുംബത്തെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

അബ്ദുള്ളക്കുട്ടിയെ രാജിവെപ്പിച്ച് താന്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെ.സുധാകരനും പറഞ്ഞു. മാധ്യമങ്ങള്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ മെനഞ്ഞെടുക്കരുത്. ഇത് അവസാനിപ്പിക്കണം. അബ്ദുള്ളക്കുട്ടിക്ക് ഒരു കുടുംബം ഉണ്ടെന്ന് എല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur DCC, Abdullakutty, Saritha, Rape Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.