Latest News

അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം, 12 പേര്‍ക്ക് പരിക്ക്‌

അമൃത്‌സര്‍: പഞ്ചാബിലെ അമൃത്‌സറില്‍ സുവര്‍ണക്ഷേത്രത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. 1984ലെ ഓപ്പറേഷന്‍ ബ്‌ളൂസ്റ്റാറിന്റെ മുപ്പതാമത് വാര്‍ഷിക ദിനം ആചരിക്കുന്നതിനിടെയാണ് ശിരോമണി അകാലിദള്‍ പ്രവര്‍ത്തകരും മറ്റൊരു സിക്ക് വിഭാഗമായ ശിരോമണി ഗുരുദ്വാര പ്രബന്ഥക് കമ്മിറ്റി (എസ്.ജി.പി.സി) പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

ആദ്യം സംസാരിക്കുന്നതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ആദ്യം സംസാരിക്കണമെന്ന് ശിരോമണി അകാലിദളിന്റെ സിമ്രാന്‍ജീത് സിംഗ് ശഠിക്കുകയും എസ്.ജി.പി.സി വിഭാഗത്തില്‍ നിന്ന് മൈക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഇരു വിഭാഗങ്ങളും പരസ്പരം വാള്‍ വീശുകയും കൈയിലുണ്ടായിരുന്ന കമ്പ്് ഉപയോഗിച്ച് ഏറ്റുമുട്ടുകയുമായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Temple, Clash.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.