Latest News

സര്‍വകലാശാലയില്‍ അച്ചടക്കം നടപ്പാക്കിയത് ശത്രുതയ്ക്ക് കാരണമായി -കണ്ണൂര്‍ വി.സി.

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ അച്ചടക്കം കര്‍ശനമായി നടപ്പാക്കിയതാണ് തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്കു കാരണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

തനിക്ക് രാഷ്ട്രീയമുണ്ട്. എന്നാല്‍, ആരുടെ മുന്നിലും താനത് പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ, വൈസ് ചാന്‍സലറായി എത്തിയപ്പോള്‍ ചിലര്‍ മുന്‍വിധിയോടെയാണു പെരുമാറിയത്. നാക് അക്രഡിറ്റേഷന്‍ നേടിയെടുക്കാന്‍ സര്‍വകലാശാല ഭഗീരഥപ്രയത്‌നം നടത്തുന്നതിനിടയില്‍ ഒരുവിഭാഗം ഇല്ലാത്ത ആരോപണങ്ങളുമായി വരുന്നത് സര്‍വകലാശാലയുടെ ഭാവിയെത്തന്നെ ബാധിക്കും.

അക്രഡിറ്റേഷന് അപേക്ഷ നല്‍കേണ്ട അവസാന ദിവസം ജൂണ്‍ 15 ആണ്. അതു കൊടുത്തില്ലെങ്കില്‍ സര്‍വകലാശാലയ്ക്കു ലഭിക്കേണ്ട കോടികള്‍ നഷ്ടപ്പെടും. വസ്തുതകള്‍ കൃത്യമായി പരിശോധിക്കാതെയാണ് വി.സി.ക്ക് വേണ്ട യോഗ്യതയില്ലെന്നു പ്രചരിപ്പിക്കുന്നത്.
വി.സി.യാകാന്‍ പിഎച്ച്.ഡി. വേണമെന്ന് സര്‍വകലാശാലാ നിയമങ്ങളില്‍ പറയുന്നില്ല. കോണ്‍ഗ്രസ്സുകാരനാണെന്നതാണ് അടുത്ത ആരോപണം. രാഷ്ട്രപിതാവടക്കം പല പ്രമുഖരും കോണ്‍ഗ്രസ്സുകാരായിരുന്നു. അതൊരു മോശം കാര്യമായി ചിത്രീകരിക്കുന്നവരാണ് മോശക്കാര്‍. വി.സി.ക്കെതിരെ പരാതിയുണ്ടെങ്കില്‍ അതില്‍ നടപടിയെടുക്കേണ്ടത് ഗവര്‍ണറാണ് -വി.സി. പറഞ്ഞു.

ണ്ടു ബിരുദങ്ങള്‍ ഒരേസമയം എടുത്തുവെന്നാണ് മറ്റൊരു ആരോപണം. ഒരേസമയം രണ്ടു െറഗുലര്‍ ബിരുദങ്ങള്‍ പാടില്ലെന്നാണു വ്യവസ്ഥയുള്ളത്. താനെടുത്ത രണ്ടു ബിരുദങ്ങളും െറഗുലര്‍ കോഴ്‌സല്ല. എല്ലാ ചട്ടങ്ങളും പാലിച്ചാണ് പിഎച്ച്.ഡി. ബിരുദം തന്നിട്ടുള്ളത്. അധ്യാപകര്‍ക്ക് പാര്‍ട്ട് ടൈം ഗവേഷണംനടത്താന്‍ വ്യവസ്ഥയുണ്ട്. ജോലിസമയത്തിനുശേഷവും അവധിദിവസങ്ങളിലുമാണ് ഇതു ചെയ്യുക. അവധിദിവസങ്ങളില്‍ ഹാജര്‍ബുക്കിലൊപ്പിട്ടത് തെറ്റാണെന്ന പ്രചാരണത്തിലും അടിസ്ഥാനമില്ല. പ്രബന്ധം നേരത്തേ തയ്യാറായാല്‍ ഗൈഡിന്റെ ശുപാര്‍ശപ്രകാരം സര്‍വകലാശാലയ്ക്ക് സമയമിളവ് നല്‍കാം. അതാണ് തന്റെ പിഎച്ച്.ഡി.യുടെ കാര്യത്തിലുണ്ടായതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.