Latest News

മഞ്ചേരി ജനറല്‍ ആശുപത്രി മുറ്റത്ത് യുവതിക്ക് സുഖപ്രസവം

മഞ്ചേരി: ജനറല്‍ ആശുപത്രി മുറ്റത്ത് കാറില്‍ യുവതി പ്രസവിച്ചു. ഇരിവേറ്റി സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയാണ് ആശുപത്രിയില്‍ കയറുന്നതിന് തൊട്ടുമുമ്പ് കാറില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പ്രസവത്തിന് ആശുപത്രിയിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ കാര്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. പിന്നീട് മഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടറില്ലാത്തതിനാല്‍ ഇവിടെനിന്ന് റഫര്‍ ചെയ്തു. ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവരുമ്പോഴേയ്ക്കും പ്രസവവേദന തുടങ്ങിയിരുന്നു. 

ആശുപത്രി മുറ്റത്ത് എത്തിയതും വേദന കലശലായി. സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍തന്നെ ഡോക്ടര്‍മാരെ വിവരമറിയിച്ചു. കാറിന് ചുറ്റും മറസൃഷ്ടിച്ച് ജീവനക്കാര്‍ സ്വകാര്യത സൃഷ്ടിക്കുകയും ശ്രുശൂഷ നല്‍കുകയും ചെയ്തു. യുവതി അപ്പോഴേയ്ക്കും പ്രസവിച്ചു. 

പിന്നീട് കൂടുതല്‍ പരിചരണത്തിന് മുറിയിലേയ്ക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും സുഖമാണെന്നറിഞ്ഞതോടെയാണ് ബന്ധുക്കള്‍ക്കും സമാധാനമായത്. യുവതിയുടെ മൂന്നാമത്തെ കുഞ്ഞാണിത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.