നിലമ്പൂര്‍: അര്‍ധരാത്രി ക്ളബില്‍ ലോകകപ്പ് മല്‍സരം കണ്ട് വീട്ടിലേക്കു മടങ്ങിയ കോണ്‍ഗ്രസ് പ്രാദേശികനേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ രാമംകുത്ത് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് കാഞ്ഞിരംപാറ യൂസഫിന്റെ(47) മൃതദേഹമാണ് വാഴത്തോപ്പില്‍ കണ്ടത്. ഷോക്കേറ്റാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. വായില്‍ ഫ്യുറഡാന് കീടനാശിനി കണ്ടെത്തി.
വെളളിയാഴ്ച രാത്രി വീടിന് ഒരു കിലോമീറ്റര്‍ അകലെ ജനമൈത്രി ക്ളബില്‍ കൂട്ടുകാരൊത്ത് ഫുട്ബോളിലെ ആദ്യ മല്‍സരം കണ്ടശേഷം ഭക്ഷണം കഴിച്ച് രണ്ടാം കളി കാണാന്‍ വരാമെന്നു പറഞ്ഞ് 11.45ന് പോയതാണ് യൂസഫ്. രാവിലെ ഏഴിന് വാഴത്തോപ്പില്‍ വന്നപ്പോള്‍ മരിച്ചുകിടക്കുന്നത് കണ്ടതായി പാട്ടക്കൃഷിക്കാരന് പൊലീസിന് മൊഴി നല്കി.

വാഴത്തോപ്പിലൂടെ യൂസഫിന്റെ വീട്ടിലേക്ക് ദൂരം കുറവാണ്. കൃഷിയിടത്തിനു ചുറ്റും പന്നിശല്യം തടയാന്‍ കമ്പിവേലി വലിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ ഇടതു കാല്‍മുട്ടിനു താഴെയും വലതു തുടയുടെ പിന്നിലും പൊള്ളലേറ്റ പാടുണ്ട്.
മലര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്ത് കുടയും പോക്കറ്റില്‍ പഴ്സും മൊബൈല്‍ ഫോണും കാലില്‍ ചെരുപ്പും ഉണ്ടായിരുന്നു. 20 മീറ്റര്‍ മാറിയാണ് കമ്പിവേലി. വൈദ്യുതി ലൈന്‍ അടുത്തില്ല. ഇതെല്ലാം ദുരൂഹത വര്‍ധിപ്പിച്ചു. വായില്‍ കണ്ട ഫ്യുറഡാന്റെ അംശം ഉള്ളില്‍ ചെന്നിട്ടില്ലെന്നു തെളിഞ്ഞു. മരിച്ചശേഷം ആരോ കീടനാശിനി വായിലൊഴിച്ചതായാണ് സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment