തളിപ്പറമ്പ: പെട്രോള്‍പമ്പ് നടത്തിയ വകയില്‍ 14 ലക്ഷത്തോളം രൂപ കണക്കില്‍ കാണിക്കാതെ മോഷ്ടിച്ച മാനേജര്‍ക്കെതിരേ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ പൊക്കുണ്ടിലെ പവിത്ര ഫ്യൂവല്‍സ് പെട്രോള്‍പമ്പ് മാനേജറായിരുന്ന ചുഴലി മുണ്ടത്തടത്തെ ടി.പി. അശ്വിനെ (27) തിരേയാണ് കേസ്.
Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പെട്രോള്‍പമ്പിന്റെ മുക്ത്യാര്‍ ഉടമയായ പള്ളിക്കുളത്തെ പുത്തന്‍വീട്ടില്‍ പ്രദീപന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പി. തുഷാരയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല അമ്മാവനായ പ്രദീപനാണ്. ഇവിടെ മാനേജറായിരുന്ന അശ്വിനാണ് ദൈനംദിന ഇടപാടുകള്‍ നടത്തി വന്നത്.
കഴിഞ്ഞ 25ന് കണക്ക് നോക്കിയപ്പോള്‍ സ്റ്റോക്ക് റജിസ്റ്ററിലുള്ളതിനെക്കാള്‍ 1100 ലിറ്റര്‍ ഇന്ധനത്തിന്റെ കുറവ് കാണപ്പെട്ടു. ബില്‍ കുടിശികയിനത്തില്‍ യഥാര്‍ത്ഥത്തില്‍ കിട്ടാനുള്ളതിനെക്കാള്‍ മൂന്നിരട്ടി കുടിശികയായി കാണിച്ചതായും കണ്ടുവത്രെ.
വിശദമായി പരിശോധിച്ചപ്പോള്‍ 13,86,585 രൂപയുടെ മോഷണമാണ് അശ്വിന്‍ നടത്തിയതെന്ന് വ്യക്തമായി. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. അവിവാഹിതനായ അശ്വിന്റെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. കുടുംബത്തിനുവേണ്ടി കാര്യമായൊന്നും ചെലവു ചെയ്തിട്ടില്ലാത്ത ഇയാള്‍ പണം ധൂര്‍ത്തടിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. അശ്വിന്‍ ഒളിവിലാണ്.


No comments:
Post a Comment