കാസര്‍കോട്: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിലെ യുപി വിഭാഗം അധ്യാപകന്‍ നീര്‍ച്ചാലിലെ ബാലമുരളി ഭട്ടി(26)നെയാണ് കാസര്‍കോട് സിഐ ടി.പി. ജേക്കബ്, വനിത എസ്‌ഐ സുധ എന്നിവര്‍ അറസ്റ്റ് ചെയ്തത്.
സ്‌കൂളിലെ നാലു വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈന്‍ മുഖേന നല്‍കിയ പരാതിയെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 26നാണ് അധ്യാപകനെതിരെ കേസെടുത്തത്. കുട്ടികളുടെ സംരക്ഷണ നിയമപ്രകാരമാണ് കേസ്.
അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. സ്‌കൂള്‍ കംപ്യൂട്ടര്‍ ലാബില്‍ വച്ച് അധ്യാപകന്‍ നിരന്തരമായി ശല്യപ്പെടുത്തുന്നുവെന്നു വിദ്യാര്‍ഥികള്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ കാസര്‍കോട് ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കിയത്. അധ്യാപകനെ കാസര്‍കോട് സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment