Latest News

സൗഹൃദത്തിന്റെ ഫ്രെയിമില്‍ ഒത്തുചേര്‍ന്ന് ശെല്‍വരാജിനെ അനുസ്മരിച്ചു

നീലേശ്വരം: ഓര്‍മയുടെ ഫ്രെയിമില്‍ നിത്യസാന്നിധ്യമായ പ്രിയകൂട്ടുകാരനെ വാക്കുകളിലൂടെ വരച്ചിട്ടു സുഹൃത്തുക്കളുടെ ഒത്തുചേരല്‍. പ്രശസ്ത മാധ്യമ ഫോട്ടോഗ്രഫറായിരുന്ന ശെല്‍വരാജ് കയ്യൂരിനെഅനുസ്മരിക്കാനാണു സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഒത്തു ചേര്‍ന്നത്.

ശെല്‍വന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ സുരേന്ദ്രന്‍ സ്മാരകസമിതിയാണ് അനുസ്മരണം ഒരുക്കിയത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.വി. പ്രഭാകരന്‍ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നിര്‍വഹിച്ചു.

സുരേന്ദ്രന്‍ സ്മാരകസമിതി ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍ അധ്യക്ഷനായി. വാസു ചോറോട്, കെ.സി.എസ്. നായര്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, അഡ്വ. ഗംഗാധരന്‍ കുട്ടമത്ത്, പാറക്കോല്‍ രാജന്‍, എന്‍. ലക്ഷ്മിനാരായണ പ്രഭു, കരിവെള്ളൂര്‍ രാജന്‍, ജയന്‍ നീലേശ്വരം, ഇ.വി.സി. നീലേശ്വരം, സേതു ബങ്കളം എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരും ഓര്‍മകള്‍ പങ്കുവച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.