കാസര്‍കോട്: പുലിമുട്ടുകള്‍ക്കിടയില്‍ അടിഞ്ഞുകൂടിയ മണല്‍ ഡ്രഡ്ജ് ചെയ്ത് നീക്കി അതുവഴി മത്സ്യബന്ധന ബോട്ടുകള്‍ക്കുളള ചാനല്‍ നിര്‍മ്മിക്കുന്നതിനാണ് കീഴൂര്‍ കടപ്പുറത്ത് മണല്‍ നീക്കം ചെയ്യുന്നതെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പൂനെയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന് നടത്തിയ പരിസ്ഥിതി ആഘാതപഠനത്തിന്റെ അടിസ്ഥാനത്തിലാണ് മണല്‍ നീക്കം ചെയ്യുന്നത്. അടിഞ്ഞുകൂടിയ മണല്‍ എടുത്തുമാറ്റിയാല്‍ പാരിസ്ഥിതകാഘാതമുണ്ടാവില്ല. പുലിമുട്ടുകള്‍ക്കിടയില്‍ രണ്ടുവര്‍ഷമായി മണല്‍ അടിഞ്ഞുകൂടി ബണ്ട് രൂപപ്പെട്ടിട്ടുണ്ട്.
തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മണല്‍ എടുത്തുമാറ്റേണ്ടത് അനിവാര്യമാണ്. ഡ്രഡ്ജ് ചെയ്ത് നീക്കിയാല്‍ സര്‍ക്കാറിന് ഭാരിച്ച സാമ്പത്തികബാധ്യതയുണ്ടാകും. ഇതിനുപകരമാണ് മണല്‍ എടുത്തു നീക്കുന്നത്.
ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മണല്‍ മാറ്റാന്‍ നടപടി സ്വീകരിച്ചതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇങ്ങനെ മണല്‍ നീക്കുന്നത് ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന മണല്ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment