Latest News

സോഷ്യല്‍ മീഡിയകളില്‍ പ്രൊഫൈല്‍ ചിത്രം കറുപ്പിച്ച് പ്രതിഷേധം

കാസര്‍കോട്: ചങ്ങാത്തം കൂടുന്നതിനൊപ്പം പ്രതികരിക്കാനും പ്രതിഷേധിക്കാനും ഉള്ള ശക്തമായ വേദിയായി സോഷ്യല്‍ മീഡിയകള്‍ മാറുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ മുഖ്യ പ്രചാരണവേദിയായി മാറിയ സോഷ്യല്‍ മീഡിയകള്‍ ശക്തമായ സ്വാധീനമാണ് ചെലുത്തിയത്. 

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴും, വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് തുക വര്‍ദ്ധിപ്പിച്ചപ്പോഴും, ഇന്ധന വില കൂട്ടിയപ്പോഴും ശക്തമായ പ്രതിഷേധങ്ങള്‍ ഇത്തരം മീഡിയകളിലൂടെ ഉയര്‍ന്ന് വന്നിരുന്നു.

എന്നാല്‍ വ്യത്യസ്തമായ പ്രതിഷേധമാണ് ലോഡ്‌ഷെഡിംഗുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. സ്ഥിരമായ വൈദ്യുതുമുടക്കത്തിലൂടെ കേരളത്തെ ഇരുട്ടിലാക്കുന്ന നടപടയില്‍ പ്രതിഷേധിച്ച് 16-ന് പ്രൊഫൈല്‍ ചിത്രങ്ങള്‍ കറുപ്പിച്ച് പ്രതിഷേധിക്കണമെന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഇതനുസരിച്ച് നൂറുകണക്കിനാളുകളാണ് കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രം കറുപ്പിച്ച് പ്രതിഷേധിച്ചത്. തെരുവിലെ പ്രതിഷേധ സമരങ്ങളെക്കാള്‍ ശക്തമായ പ്രതികരണവും പ്രതിഷേധവുമാണ് ഇത്തരം മാധ്യമങ്ങളിലൂടെ ഉയര്‍ന്നു വന്നിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.