Latest News

തടഞ്ഞ കാര്‍ കയറി മരിച്ച കോണ്‍സ്റ്റബ്ളിന്‍െറ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം

ന്യൂഡല്‍ഹി: നിയമലംഘനം നടത്തിയതിന് തടഞ്ഞ കാര്‍ ദേഹത്തു കയറി മരിച്ച ട്രാഫിക് പൊലീസുകാരന്‍െറ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഡ്യൂട്ടിയിലായിരിക്കെ, കാര്‍ വഴിതിരിച്ച് വിടാന്‍ ശ്രമിച്ച കോണ്‍സ്റ്റബ്ള്‍ മാനാറാം ആണ് ദാരുണമായി മരിച്ചത്. കാര്‍ യാത്രക്കാരായ ചെറുപ്പക്കാരുമായി തര്‍ക്കമുണ്ടാവുകയും അവര്‍ വാഹനം പിന്നിലേക്കെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. 

ബോണറ്റിലേക്ക് ചാടി കാര്‍ തടയാന്‍ ശ്രമിച്ച മാനാറാം താഴെ വീണ് ടയറിനടിയില്‍പെടുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയില്‍ മരിച്ചു.
സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ രമണ്‍കാന്തിനെയും രണ്ടു സഹയാത്രികരെയും പിന്നീട് പിടികൂടി. 

കഴിഞ്ഞവര്‍ഷം സേനയില്‍ ചേര്‍ന്ന മാനാറാമിന് ഭാര്യയും രണ്ടര വയസ്സുള്ള കുഞ്ഞുമുണ്ട്. ഡ്യൂട്ടി നിര്‍വഹണത്തിനിടെ മരിച്ച മാനാറാമിനെ രക്തസാക്ഷിയായി വിശേഷിപ്പിച്ച ഡല്‍ഹി പൊലീസ്, അദ്ദേഹത്തിന്‍െറ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.