Latest News

കാമുകന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച ഭര്‍തൃമതിയുടെ രഹസ്യമൊഴിയെടുത്തു

കാഞ്ഞങ്ങാട്: കാമുകന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കുകയും പോലീസെത്തി മോചിപ്പിക്കുകയും ചെയ്ത ഭര്‍തൃമതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.
കാസര്‍കോട് മുട്ടത്തൊടി സ്വദേശിനിയായ 19 കാരിയുടെ രഹസ്യമൊഴിയാണ് കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രേഖപ്പെടുത്തിയത്.

ആലംപാടിയിലെ അബ്ദുള്‍ ഹക്കീം(25), പൊവ്വലിലെ ബി എ സലീം(29), ചെങ്കള നാലാംമൈലിലെ ബി എം ഫാറൂഖ്(27), കാസര്‍കോട് കസബ കടപ്പുറത്തെ എം മുഹമ്മദ് ഹുസൈന്‍(23), അണങ്കൂരിലെ മുഹമ്മദ് അഷറഫ്(23)എന്നിവരാണ് കേസിലെ പ്രതികള്‍. 

2014 മെയ് 16 ന് ഉച്ചക്ക് 12.45 മണിയോടെയാണ് സംഭവം. യുവതിയുടെ വീട്ടില്‍ അബ്ദുള്‍ ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ച് കടക്കുകയും യുവതിയുടെ മാതാപിതാക്കളെയും സഹോദരിമാരെയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ഇതിനുശേഷം ഹക്കീമും സംഘവും യുവതിയെ കെ എല്‍ 14 ജി 7753 നമ്പര്‍ വെളുത്ത ആള്‍ട്ടോകാറില്‍ തട്ടിക്കൊണ്ടുപോവുകയും ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു വീട്ടില്‍ നാല് ദിവസത്തോളം തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
അബ്ദുള്‍ ഹക്കീമും യുവതിയും ആറ് വര്‍ഷക്കാലം പ്രണയത്തിലായിരുന്നു. 2013 സെപ്തംബര്‍ 11 ന് യുവതിയെ അബ്ദുള്‍ഹക്കീം തട്ടിക്കൊണ്ടുപോവുകയും കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജില്‍ വെച്ച് ലൈംഗിമായി പീഢിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഹക്കീമിനെതിരെ മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2014 ഏപ്രില്‍ 6ന് യുവതിയെ കൊളവയല്‍ സ്വദേശിയായ യുവാവ് വിവാഹം ചെയ്തു.
തനിക്കെതിരെ പീഢനത്തിന് പരാതി നല്‍കിയതിലും യുവതി മറ്റൊരു വിവാഹം ചെയ്തതിലും പ്രകോപിതനായ ഹക്കീം സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെക്കുകയായിരുന്നു. തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് യുവതിയുടെ പിതാവ് ഹക്കീമിനെതിരെ പോലീസില്‍ പരാതി നല്‍കുകയും പോലീസെത്തി യുവതിയെ ഇവരുടെ തടവില്‍ നിന്നും മോചിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഹക്കീമിനെയും സംഘത്തെയും അറസ്റ്റുചെയ്യുകയാണുണ്ടായത്.
യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പോലീസ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കാസര്‍കോട് കോടതിയാണ് യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ ഹൊസ്ദുര്‍ഗ് കോടതിയെ ചുമതലപ്പെടുത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.