Latest News

ആദ്യത്തെ കണ്‍മണിയുടെ കാതുകളില്‍ ബാങ്ക് വിളിക്കുന്നതിനിടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

കുമ്പള: ഭാര്യ പ്രസവിച്ച ആദ്യ കണ്‍മണിയെ കയ്യിലെടുത്ത് കാതുകളില്‍ ബാങ്ക് വിളിക്കുന്നതിനിടയില്‍ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള ആരിക്കാടി ഓള്‍ഡ് റോഡിലെ ഐ.കെ അബ്ദുല്‍ അസീസാണ് (34) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലാണ് എല്ലാവരേയും ഒരുപോലെ കണ്ണീരണിയിച്ച ദാരുണ മരണം.

ആരിക്കാടിയിലെ പരേതനായ അബ്ദുല്‍റഹ്മാന്‍റെയും മറിയുമ്മയുടേയും മകനാണ്. മുസ്ലിം യൂത്ത് ലീഗിന്‍റെ സജീവ പ്രവര്‍ത്തകനും ആരിക്കാടി ജംഗ്ഷനിലെ മലബാര്‍ ബേക്കറി ഉടമയുമാണ്.
അബ്ദുല്‍അസീസിന്‍റെ ഭാര്യ കുബ്റ ബുധനാഴ്ച ഉച്ചയോടെയാണ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിത്. പെണ്‍ കുഞ്ഞായിരുന്നു. മുസ്ലിം കുടുംബങ്ങളില്‍ പ്രസവം കഴിഞ്ഞ ഉടനെ കുട്ടിയുടെ കാതുകളില്‍ ബാങ്ക് വിളിക്കുന്ന ഏര്‍പ്പാടുണ്ട്. അസീസ്, തനിക്ക് ആദ്യമായി പിറന്ന കുഞ്ഞിനെ അതിരറ്റ ആഹ്ലാദത്തോടെ കൈകളില്‍ വാരിയെടുത്ത് ഉമ്മവയ്ക്കുകയും പിന്നീട് ബാങ്ക് വിളിക്കുകയും ചെയ്യുന്നതിനിടയിലാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. 

നെഞ്ച് വേദനിക്കുന്നു, ഞാന്‍ വീഴാന്‍ പോവുന്നു എന്നു പറഞ്ഞ് കുഞ്ഞിനെ അരികിലുണ്ടായിരുന്ന ബന്ധുവിന് കൈമാറി. ഉടന്‍ തന്നെ അബ്ദുല്‍അസീസ് കുഴഞ്ഞുവീഴുകയും ചെയ്തു. ഡോക്ടര്‍ വന്നു പരിശോധിച്ചെങ്കിലും അനക്കമില്ലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കുകയും ചെയ്തു. 

നാട്ടിലെ സകല രംഗങ്ങളിലും സജീവമായിരുന്ന അബ്ദുല്‍ അസീസ് വലിയൊരു സുഹൃദ് വലയത്തിന്‍റെ ഉടമയായിരുന്നു. ആദ്യത്തെ കണ്‍മണി പിറക്കാന്‍ പോവുന്നതിന്‍റെ സന്തോഷത്തിലായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളിലായി അസീസ്. അസീസിന്‍റെ പെട്ടെന്നുള്ള വേര്‍പാട് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. 

സഹോദരങ്ങള്‍: അബ്ബാസ്, അഷറഫ്, ഖലീല്‍, സുലൈഖ, സുഹ്റ, ഖുബ്റ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kumbala, Obituary. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.