Latest News

ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നീലേശ്വരം: ബി ജെ പി പ്രവര്‍ത്തകനെ കഠാരകൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ സി പി എം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റുചെയ്തു.

നീലേശ്വരം ചാത്തമത്തെ ബാബുവിനെയാണ് (25) നീലേശ്വരം സി ഐ യു പ്രേമന്‍ അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബി ജെ പി പ്രവര്‍ത്തകനായ ചാത്തമത്തെ സുധീഷ്‌കുമാറിനെ (25) ഒരു സംഘം കഠാരകൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സുധീഷ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുക്കുകയായിരുന്നു. സുധീഷിനെ ആക്രമിച്ച സംഭവത്തിന്റെ തുടര്‍ച്ചയായി ചാത്തമത്ത് രണ്ട് സിപിഎം കൗണ്‍സിലര്‍ മാരുടെ വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായിരുന്നു.

നീലേശ്വരം നഗരസഭയിലെ 11-ാംവര്‍ഡ് കൗണ്‍സിലര്‍ പി പി ലത , 12-ാം വാര്‍ഡ് കൗണ്‍സിലര്‍ അമ്പുട്ടി മാസ്റ്റര്‍, സിപിഎം പ്രവര്‍ത്തകരായ സുധാകരന്‍, രഘുരാമന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ഈ സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.