Latest News

നെല്ലിക്കുന്നില്‍ വീട്ടില്‍ കയറിയ കളളന്‍ സ്വര്‍ണ്ണമെന്ന് കരുതി കൊണ്ടുപോയത് മുക്കുപണ്ടം

കാസര്‍കോട്: നെല്ലിക്കുന്ന് പള്ളം റെയില്‍വേ സ്റ്റേഷന് സമീപം അബ്ദുള്‍ മനാഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നു. മുന്‍ വശത്തെ വാതില്‍ അടര്‍ത്തി മാറ്റി കിണറിന് സമീപത്ത് കൊണ്ടുവച്ചാണ് അകത്തു കടന്നത്. 

മുറിക്കകത്തെ ഷെല്‍ഫ് കുത്തിതുറന്ന് അകത്തുണ്ടായിരുന്ന 7000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. എന്നാല്‍ സ്വര്‍ണ്ണമാണെന്ന് കരുതി എടുത്തത് റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങളായിരുന്നു. മകളുടെ വിവാഹത്തിന് ഒരുക്കി വച്ച ആഭരണങ്ങള്‍ തൊട്ടടുത്ത മുറിയിലെ അലമാരിയിലുണ്ടായിരുന്നെങ്കിലും മനാഫ് ഉയര്‍ന്നതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. 

മോഷ്ടാവ് അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നതെന്ന് മനാഫ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Robbery, Kasaragod, Nellikkunnu, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.