മട്ടന്നൂര്‍: പൂജാരി കടം വാങ്ങി കൊണ്ടുപോയ ക്ഷേത്രക്കമ്മിറ്റി അംഗത്തിന്റെ കാര്‍ കര്‍ണാടകയില്‍ പണയപ്പെടുത്തിയതായി പോലീസ് കണ്ടെത്തി. കൂടാളി പൂവത്തൂര്‍ ക്ഷേത്രത്തിലെ പൂജാരിയായ കര്‍ണാടക സ്വദേശി ഗിരീഷ് ഭട്ട് ആണ് ഇതേ ക്ഷേത്രത്തിലെ കമ്മിറ്റി അംഗമായ സി.പി. ഷനോജിന്റെ സ്വിഫ്റ്റ് കാറുമായി മുങ്ങിയത്.
മകനെ ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞു കഴിഞ്ഞ ഒമ്പതിനു കര്‍ണാടകയിലേക്കു പോയ ഗിരീഷ് ഭട്ടിനെക്കുറിച്ചു പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നു ക്ഷേത്രം സെക്രട്ടറി മോഹനന്‍ മട്ടന്നൂര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണു കര്‍ണാടകയിലെ ഒരാള്‍ക്ക് 60,000 രൂപയ്ക്കു കാര്‍ പണപ്പെടുത്തിയതായി കണ്ടെത്തിയത്.
കാറുമായി പോയ ദിവസം പൂജാരിക്കൊപ്പം കര്‍ണാടക സ്വദേശിയായ ഇസ്മായില്‍ എന്ന ഒരാള്‍ കൂടെയുണ്ടായിരുന്നു. ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണു കാര്‍ പണയപ്പെടുത്തിയതായി വിവരം ലഭിച്ചതെന്നു പോലീസ് പറഞ്ഞു. ഗിരീഷ് ഭട്ട് ഇപ്പോള്‍ എവിടെയാണെന്നതിനെക്കുറിച്ച് ഇയാള്‍ക്ക് അറിയില്ലത്രെ. കൂടുതല്‍ അന്വേഷണം നടത്തുന്നതിനും കാര്‍ കസ്റ്റഡിയിലെടുക്കുന്നതിനുമായി മട്ടന്നൂര്‍ എസ്‌ഐ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച കര്‍ണാടകയിലേക്കു തിരിക്കും.
കര്‍ണാടകയിലെ താമര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കാര്‍ പണയപ്പെടുത്തിയിരിക്കുന്നത്. 2012 മാര്‍ച്ച് മാസം മുതല്‍ ഗിരീഷ് ഭട്ട് പൂവത്തൂര്‍ ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്തുവരികയായിരുന്നു. ഗിരീഷിന്റെ മേല്‍വിലാസം പൂര്‍ണമായും ക്ഷേത്രത്തില്‍ നല്‍കിയിരുന്നില്ല.
Keywords: Robbery, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, case, Police, Case.

No comments:
Post a Comment