പെരിയാട്ടടുക്കം ചെരുമ്പ ബങ്ങാട്ടെ കെ എച്ച് ഹംസയാണ് (37) മരണപ്പെട്ടത്. വീടിന് സമീപത്ത് അനാദിക്കട നടത്തിവരികയായിരുന്ന ഹംസ ചൊവ്വാഴ്ച വൈകുന്നേരം വീട്ടുപറമ്പിലെ കിണറിലെ വലയില്‍ കുടുങ്ങിയ ചപ്പ് ചവറുകള്‍ നീക്കുന്നതിനിടെ വലപൊട്ടുകയും ഹംസ കാല്‍ വഴുതി നാല്‍പ്പതടി താഴ്ചയുള്ള കിണറില്‍ വീഴുകയുമായിരുന്നു.
ഭാര്യ താഹിറ കുട്ടിയെ കൂട്ടുകൊണ്ടുവരാന്‍ വൈകുന്നേരം 3.30 മണിയോടെ അംഗണ്‍ വാടിയിലേക്ക് പോകുമ്പോള്‍ കട പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ താഹിറയും പരിസരവാസികളും ഹംസയെ അന്വേഷിച്ചെങ്കിലും കണ്ടത്താനായില്ല.
ഹംസ കടപൂട്ടി എങ്ങോട്ടോ പോയന്നാണ് താഹിറ കരുതിയിരുന്നത്. നേരത്തെ ഹം സ കിണറിലെ വലയില്‍ നിന്നും ചപ്പുചവറുകള്‍ നീക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വികലാംഗനായതിനാല്‍ ഭര്‍ത്താവ് ഈ ജോലിചെയ്യുന്നതില്‍നിന്നും ഭാര്യ വിലക്കിയിരുന്നു. മറ്റാരെയെങ്കിലും കൊണ്ട് ചപ്പുചവറുകള്‍ നീക്കാമെന്ന താഹിറയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുമ്പ് ഹംസ ഈ ഉദ്യമത്തില്‍നിന്നും പിന്തിരിയുകയായിരുന്നു.
ചപ്പുചവറുകള്‍ നീക്കുന്നതിനെ കുറിച്ച് ഭര്‍ത്താവ് പറഞ്ഞ കാര്യം ഓര്‍മ്മ വന്ന താഹിറ തുടര്‍ന്ന് പരിസരവാസികളുടെ സഹായത്തോടെ തിരച്ചില്‍ നടത്തുകയും വീട്ടുപറമ്പിലെ കിണറില്‍ രാത്രി 8 മണിയോടെ ഹംസയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കിണറിലെ വല പൊട്ടിയ നിലയില്‍ കണ്ടതോടെയാണ് ഹംസ ചപ്പുചവറുകള്‍ നീക്കുന്നതിനിടെ വീണതാണെന്ന് വ്യക്തമായത്.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്നും അഗ്‌നിശമന സേനയെത്തിയാണ് ഹംസയുടെ മൃതദേഹം കിണറില്‍ നിന്നും പുറത്തെടുത്തത്. 40 അടി താഴ്ചയുള്ള കിണറില്‍ ഇരുപത് അടി വെള്ളത്തില്‍ ഹംസ മുങ്ങിത്താണ് കിടക്കുകയായിരുന്നു.
മൂന്നര വയസ്സുള്ള റാബിയത്തും ഒന്നര വയസ്സുള്ള ആണ്‍കുട്ടിയും മക്കളാണ്. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി പെരിയാട്ടടുക്കം, ബീഫാത്തിമ ബങ്ങാട്, ആരിഫ് മൗവ്വല്‍, നബീസ കുണിയ, അബ്ദുള്‍ റഹ്മാന്‍ അബുദാബി, സര്‍ഫുദ്ദീന്‍ കുവൈത്ത്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Cherumba, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment