ഷുമാക്കറുടെ ചികിത്സയുമായിബന്ധപ്പെട്ട രഹസ്യ രേഖകള്‍ വില്‍ക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ക്രമിനില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ സെബൈന്‍ കെം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ വില്‍പ്പനയ്ക്കുവച്ചത് യഥാര്‍ത്ഥ രേഖകള്‍ തന്നെയാണോയെന്ന് ഉറപ്പുവരുത്തിയിട്ടില്ലെന്നും മാനേജര്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ ആല്‍പ്‌സ് പര്‍വതനിരയില്‍ സ്‌കീയിങ് നടത്തുന്നതിനിടെ വീണ ഷുമാക്കറുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ദീര്‍ഘകാലം അബോധാവസ്ഥയില്‍ കഴിഞ്ഞ അദ്ദേഹം അടുത്തിടെയാണ് ബോധം വീണ്ടെടുത്തത്. ജൂണ്‍ 16 ന് അദ്ദേഹത്തെ ഫ്രാന്‍സിലെ ആസ്പത്രിയില്‍നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ റീഹാബിലിറ്റേഷന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.


No comments:
Post a Comment