കാസര്‍കോട്: സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ വാര്‍ത്തകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നെറ്റിസണ്‍ ജേണലിസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
ഇ-വിഷന്‍ ന്യൂസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് നടന്ന പരിപാടി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
സോഷ്യല്‍ മീഡിയകളിലെ വാര്‍ത്ത അവസരം, ദുരുപയോ, ശിക്ഷകള്‍ എന്നിവയെക്കുറിച്ച് അവബോധം പകര്‍ന്നു. മാധ്യമവും ധാര്‍മ്മികതയും എന്ന വിഷയത്തില്‍ പത്ര പ്രവര്‍ത്തകന്‍ എബി കുട്ടിയാനം ക്ലാസെടുത്തു.
ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ഷാഫി തെരുവത്ത്, ഖാലിദ് പൊവ്വല്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. എം.എ.നജീബ് മോട്ടിവേഷന്‍ ക്ലാസെടുത്തു. റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. റഊഫ് ബായിക്കര സ്വാഗതം ഞ്ഞു.
പറഡപ്ലാനിംഗ് ബോര്‍ഡ് അംഗം എ.അബ്ദുല്‍ റഹ്മാന്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ചാപ്റ്റര്‍ പ്രസിഡണ്ട് കെ.എസ്.അന്‍വര്‍ സാദാത്ത്, ഡോ.പ്രസാദ് മേനോന്‍, ഹനീഫ് നെല്ലിക്കുന്ന്, ഹാരിസ് പട്‌ള, ശംസുദ്ദീന്‍ കിന്നിംഗാര്, അഷറഫ് നാല്‍ത്തടുക്ക, , നജ്മ മറിയം, നവാസ് കുഞ്ചാര്‍, ഹാഷിം ബംബ്രാണി, അനസ് എതിര്‍ത്തോട്, റഫീഖ് വിദ്യാനഗര്‍, മുനവ്വര്‍ തബ്ഷീര്‍ സംബന്ധിച്ചു.
Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment