രണ്ടാംഭാവത്തിന് ശേഷം വീണ്ടും സുരേഷ് ഗോപി ഡബിള്‍ റോളിലെത്തുന്നു. പ്രശാന്ത് മമ്പുള്ളി സംവിധാനം ചെയ്യുന്ന മാളൂട്ടി സാബുവിലാണ് സുരേഷിന്റെ ഇരട്ട വേഷം. ഗുണ്ടയായ മാളൂട്ടി സാബുവിനെയും അബ്കാരിയായ ശരവണനെയുമാണ് സുരേഷ് ഗോപി അവതരിപ്പിക്കുക. ബാബു ജനാര്‍ദ്ദനനാണ് ചിത്രത്തിന്റെ തിരക്കഥ. ജോയ് മാത്യു, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, ലെന എന്നിവരാണ് മറ്റ് താരങ്ങള്‍. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. ആലപ്പുഴ, ചങ്ങനാശ്ശേരി, കമ്പം, തേനി എന്നിവിടങ്ങളിലാണ് മാളൂട്ടി സാബുവിന്റെ ലൊക്കേഷനുകള്‍.
മാളൂട്ടി സാബുവിന് വേണ്ടി താരം തന്റെ ശരീരഭാരം 20 കിലോ കുറച്ചിരുന്നു. കൂടാതെ തല മൊട്ടയടിക്കുകയും ചെയ്തു. മാളൂട്ടി എന്ന സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമായതിനാലാണ് ചിത്രത്തിന് മാളൂട്ടി സാബു എന്ന് പേരിട്ടത്. മദ്യപാനിയായ സാബു ആഴമുള്ള കിണറില്‍ വീഴുന്നതും തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി സാബുവിനെ രക്ഷിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്.
Keywords: Entertainment, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മാളൂട്ടി സാബുവിന് വേണ്ടി താരം തന്റെ ശരീരഭാരം 20 കിലോ കുറച്ചിരുന്നു. കൂടാതെ തല മൊട്ടയടിക്കുകയും ചെയ്തു. മാളൂട്ടി എന്ന സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമായതിനാലാണ് ചിത്രത്തിന് മാളൂട്ടി സാബു എന്ന് പേരിട്ടത്. മദ്യപാനിയായ സാബു ആഴമുള്ള കിണറില്‍ വീഴുന്നതും തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി സാബുവിനെ രക്ഷിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്.
No comments:
Post a Comment