Latest News

ഷീബയുടെ ആത്മഹത്യ: ബ്ലേഡ് ഇടപാടുകാരന്റെ ജാമ്യാപേക്ഷ തള്ളി

കാഞ്ഞങ്ങാട്: മാനസിക പീഢനത്തിലും ഭീഷണിയിലും മനംനൊന്ത് ഭര്‍തൃമതി ആത്മഹത്യ ചെയ്ത കേസില്‍ റിമാന്റില്‍ കഴിയുന്ന ബ്ലേഡ് ഇടപാടുകാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

പള്ളിക്കര ഇല്ല്യാസ് നഗറിലെ ഇബ്രാഹിം ഹാജിയുടെ (62) ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി തള്ളിയത്. പള്ളിക്കര കുറിച്ചിക്കുന്ന് കോളനിയിലെ രാജേഷിന്റെ ഭാര്യ കെ ഷീബ(32) തീവണ്ടിക്ക് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഇബ്രാഹിം ഹാജിക്കെതിരെ ആത്മഹത്യാപ്രേരണയക്ക് ബേക്കല്‍ പോലീസ് കേസെടുക്കുകയായിരുന്നു. 

ജൂണ്‍ 13 ന് രാവിലെ 11 മണിയോടെയാണ് ഷീബയെ ബേക്കല്‍ ഓവര്‍ബ്രിഡ്ജിന് സമീപമുള്ള റെയില്‍ പാളത്തില്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബേക്കല്‍സര്‍വ്വീസ് സഹകരണ ബേങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റായ ഷീബ വിവിധ വീടുകളില്‍ നിന്നും പിരിച്ചെടുത്ത തുക ബാങ്കില്‍ അടച്ച ശേഷം ബേക്കല്‍ ഓവര്‍ബ്രിഡ്ജിന് സമീപത്തെത്തുകയും തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച ബാഗില്‍ ഷീബയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തതോടെയാണ് യുവതി യുടെ മരണത്തിന് ഉത്തരവാദി ബ്ലേഡ് ഇടപാടുകാരനായ ഇബ്രാഹിം ഹാജിയാണെന്ന് വ്യക്തമായത്.
പലിശകൊടുത്ത് മുടിഞ്ഞുവെന്നും ഇതിന്റെ പേരിലുള്ള ഭീഷണിയും പീഢനവും സഹിക്കാനാവുന്നില്ലെന്നുമുള്ള ആത്മഹത്യാ കുറിപ്പിലെ ഷീബയുടെ പരാമര്‍ശമാണ് അന്വേഷണത്തിന് വഴിത്തിരിവായത്.അര ലക്ഷം രൂപയാണ് ഇബ്രാഹിം ഹാജിയോട് ഷീബ വീട് നിര്‍മ്മാണ ആവശ്യത്തിനായി വാങ്ങിയിരുന്നത്. മുതലും പലിശയുമടക്കം ഒന്നര ലക്ഷം രൂപ കൊടുത്ത് തീര്‍ത്തിട്ടും പിന്നെയും പണം ആവശ്യപ്പെട്ട് ഇബ്രാഹിം ഹാജി ഫോണിലൂടെയും നേരിട്ടും ഭീഷണി തുടര്‍ന്നതോടെയാണ് ഷീബ ആത്മഹത്യ ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.