Latest News

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ ദേഹത്ത് വൈദ്യുതി പോസ്റ്റ് തകര്‍ന്നുവീണു

കാഞ്ഞങ്ങാട്: സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ ദേഹത്ത് റോഡരികിലെ വൈദ്യുതി പോസ്റ്റ് തകര്‍ന്ന് വീണു. നെല്ലിക്കാട്ടെ അബ്ദുള്‍ കരീമിന്റെ മകനും കാഞ്ഞങ്ങാട് കുന്നുമ്മലിലെസ്റ്റാര്‍ ബനാന കടയിലെ ജീവനക്കാരനുമായ അബ്ദുള്‍ വാഹിദിനാണ് (21)പരിക്കേറ്റത്

കഴുത്തൊടിഞ്ഞ നിലയില്‍ വാഹിദിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 6 മണിയോടെ പൂച്ചക്കാട് പുതിയ പള്ളിക്ക് സമീപമാണ് അപകടം.
അബ്ദുള്‍ വാഹിദും സുഹൃത്തും കെ എല്‍ 60 എഫ് 5658 നമ്പര്‍ ബൈക്കില്‍ പൂച്ചക്കാട് ഭാഗത്തേക്ക് പോകുമ്പോള്‍ ദ്രവിച്ച മരത്തിന്റെ വൈദ്യുതി തൂണ്‍ തകര്‍ന്ന് വീഴുകയായിരുന്നു.

അപകടാവസ്ഥയിലുള്ള വൈദ്യുതിതൂണ്‍ നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുത്തിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല. കെഎസ്ഇബിയുടെ ഉന്നത ഉദ്യോഗസ്ഥരാരും സംഭവമറിഞ്ഞ് അബ്ദുള്‍ വാഹിദിനെ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.