മലപ്പുറം: കേരളത്തിലെ ഫുട്ബോള്‍ ആരാധകരില്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ടീമുകളുടെ ജഴ്സി അണിഞ്ഞെത്തിയത് വേറിട്ട കാഴ്ചയായി. ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അദ്ധ്യാപകരാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ട ടീമുകളുടെ ജഴ്സി ധരിക്കാന്‍ അനുവാദം നല്‍കിയത്.
രാജ്യത്തെ പ്രമുഖ കളിക്കാര്‍ക്ക് ജന്മം നല്കിയ മലപ്പുറത്തെ അരീക്കോട് തെരട്ടമ്മലിലും കൊളത്തൂര്‍ ചെമ്മല പാറക്കടവ് യുപി സ്കൂളിലുമാണ് കുട്ടികള്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ജഴ്സിയണിഞ്ഞ് എത്തിയത്
ലോകകപ്പ് ആഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബ്രസീല്‍ അര്‍ജന്റീന മാതൃകാ മത്സരവും സംഘടിപ്പിച്ചിരുന്നു. മത്സരത്തില്‍ ബ്രസീല്‍ ടീം ഒരു ഗോളിന് അര്‍ജന്റീനയെ പരാജയപ്പെടുത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment