കാഞ്ഞങ്ങാട്: സ്‌ക്കൂട്ടിയില്‍ അമിത വേഗതയില്‍ വരികയായിരുന്ന ടിപ്പര്‍ ലോറിയിടിച്ച് പത്ര ഏജന്റിന്റെ തലയും കഴുത്തും ഹെല്‍മറ്റില്‍ കുരുങ്ങി. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊടക്കാല്‍ ബാലകൃഷ്ണന്‍ നായര്‍ക്കാണ്(58) അപകടത്തില്‍ ഗുരുതരമായിയി പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ ഇരിയയിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബാലകൃഷ്ണന്‍ സ്‌ക്കൂട്ടി ഓടിച്ചുവരുമ്പോള്‍ എതിരെ വരികയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബാ ലകകൃഷ്ണന്റെ തലയിലേക്കും കഴുത്തിലേക്കും ഹെല്‍മ്മറ്റ് ഒട്ടിച്ചേര്‍ന്നു.
സ്‌ക്കൂട്ടിയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ബാലകൃഷ്ണന്റെ തലയില്‍ നിന്നും അപകട സ്ഥലത്തെത്തിയവര്‍ ഏറെ പാടുപെട്ടാണ് ഹെല്‍മെറ്റ് വേര്‍പ്പെടുത്തിയത്. ഉടന്‍ തന്നെ ബാലകൃഷ്ണനെ മാവുങ്കാല്‍ സഞ്ചീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
ഹെല്‍മെറ്റില്‍ തല കുടുങ്ങിയതിനാലാണ് തലക്ക് മാരകമായി പരിക്കേറ്റതെന്നും അത്യാസന്ന നിലയിലാകാന്‍ ഇതാണ് കാരണമെന്നും ബാലകൃഷ്ണനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ബാലകൃഷ്ണന്റെ തലക്ക് അടിയന്തിരമായി ശസ്ത്ര ക്രിയ വേണ്ടിവരും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment