മടിക്കൈ: ആയുര്‍വ്വേദ ഡോക്ടറായ 26 കാരി സി പി എം ലോക്കല്‍ കമ്മിറ്റിയംഗവും പഞ്ചായത്ത് മെമ്പറുമായ 38കാരനുമായി ഒളിച്ചോടി. അമ്പലത്തറക്കടുത്ത നായ്ക്കുട്ടിപ്പാറയിലെ കെ പി വര്‍ഗ്ഗീസിന്റെ മകള്‍ ഡോ. സ്റ്റെഫി വര്‍ഗ്ഗീസാണ് ബളാല്‍ പഞ്ചായത്തിലെ ദര്‍ഘാസ് വാര്‍ഡിലെ മെമ്പറും സി പി എം മാലോം ലോക്കല്‍ കമ്മിറ്റിയംഗവുമായ അബ്രഹാം മാത്യു ചുണ്ടമണ്ണിലിനോടൊപ്പം ഒളിച്ചോടിയത്.
ജൂണ്‍ 5 ന് രാവിലെയാണ് സ്റ്റെഫി വര്‍ഗ്ഗീസ് വീടുവിട്ടത്. മാലോത്ത് തങ്കച്ചന്‍ വൈദ്യരുടെ ആയൂര്‍വ്വേദ ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്ത് വരുന്നതിനിടയില്‍ സ്റ്റെഫി വര്‍ഗ്ഗീസും അബ്രഹാം വര്‍ഗ്ഗീസ് മാത്യുവും തമ്മില്‍ അടുപ്പത്തിലായി. സ്റ്റെഫിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എബ്രഹാമും മറ്റും സ്റ്റെഫിയുടെ പിതാവ് വര്‍ഗ്ഗീസിനെ സമീപിച്ചെങ്കിലും എബ്രഹാമിന് കാര്യമായ ജോലിയൊന്നുമില്ലെന്ന കാരണം പറഞ്ഞ് വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു.
നേരത്തെ ഉറപ്പിച്ചതനുസരിച്ച് സ്റ്റെഫി എബ്രഹാമിനോടൊപ്പം ഒളിച്ചോടുകയായിരുന്നു.
വര്‍ഗ്ഗീസിന്റെ പരാതിയനുസരിച്ച് സ്റ്റെഫിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടയില്‍ ഇരുവരും മടിക്കൈ കര്‍ഷക കലാവേദിയില്‍ വെച്ച് വിവാഹിതരായി. കോണ്‍ഗ്രസ് നേതാവും ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ രാജുകട്ടക്കയം, സി പി എം മാലൂര്‍ ലോക്കല്‍ സെക്രട്ടറി തമ്പാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്.
ബളാല്‍ ഗ്രാമപഞ്ചായത്തിലെ മിക്ക അംഗങ്ങളും കല്യാണ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്റ്റെഫിയും എബ്രഹാമും അടുത്ത ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ നേരിട്ട് ഹാജരാകുമെന്ന് അറിയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment