കാസര്‍കോട്: ബൈക്ക് ഷോറൂമില്‍ സര്‍വീസ് നടത്തുന്നതിനിടെ മെക്കാനിക്ക് ഷോക്കേറ്റ് മരിച്ചു. അടുക്കത്ത്ബയല്‍ അര്‍ജാലിലെ പരേതനായ സുരേഷ് - കാര്‍ത്യായനി ദമ്പതികളുടെ മകനായ ഉദയന്‍ (35) ആണ് മരിച്ചത്. കറന്തക്കാട് ഫയര്‍സ്റ്റേഷന്‍ സമീപത്തെ ഹോണ്ട ബൈക്ക് ഷോറൂമില്‍ തിങ്കളാഴ്ചയാണ് സംഭവം.
ഇവിടത്തെ മെക്കാനിക്കായ ഉദയന്‍ കമ്പ്രസറില്‍ കാറ്റടിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കൂടെയുണ്ടായിരുന്ന ജോലിക്കാര്‍ ഉടന്‍ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഭാര്യ: ശൈലജ. ആറ് മാസം പ്രായമായ അശ്വതി മകളാണ്. സഹോദരങ്ങള്‍: അനില്‍, സുനില്‍, മഞ്ജുള.
ഇവിടത്തെ മെക്കാനിക്കായ ഉദയന്‍ കമ്പ്രസറില്‍ കാറ്റടിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കൂടെയുണ്ടായിരുന്ന ജോലിക്കാര്‍ ഉടന്‍ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment