ചേലക്കര: കാറിടിച്ച് പത്തുമണിക്കൂറോളം ചോരവാര്‍ന്നുകിടന്ന വയോധികന്‍ മരിച്ചു.കിള്ളിമംഗലം ഒലിപ്പാറ കോളനിയില്‍ കോത (തങ്കുട്ടി-60) ആണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാര്‍ ഡ്രൈവര്‍ ചേലക്കര പത്തുകുടി കരുണാകരത്ത് വീട്ടില്‍ രഞ്ജീഷി(19)നെ പോലീസ് അറസ്റ്റ് ചെയ്തു.
വാഴക്കോട് -പ്ലൂഴി സംസ്ഥാന പാതയില്‍ കിള്ളിമംഗലം കള്ളുഷാപ്പിന് സമീപം വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അപകടം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആറ്റൂരിലെ ബന്ധുവീട്ടില്‍ നിന്ന് കാറില്‍ വരികയായിരുന്ന രഞ്ജീഷ് കിള്ളിമംഗലം കള്ളുഷാപ്പിന് സമീപത്തുവെച്ച് വയോധികനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വൈദ്യുതിത്തൂണിലിടിച്ച് നിന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ കാര്‍ തള്ളിക്കയറ്റി. വയോധികനെ ഇടിച്ചിട്ട കാര്യം പറയാതെ ഡ്രൈവര്‍ കാറുമായി കടന്നുകളഞ്ഞു. രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്താത്ത അച്ഛനെക്കുറിച്ച് മക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ച രാവിലെ ആറുമണിയോടെ അപകടം നടന്ന സ്ഥലത്തിനു സമീപം ചെറിയ വെള്ളച്ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ ചേലക്കര പോലീസ് നാട്ടുകാരുടെ സഹായത്തോടെ അപകടത്തില്‍പ്പെട്ട കാറിന്റെ നമ്പര്‍ കണ്ടെത്തി ഡ്രൈവറെയും കാറും കസ്റ്റഡിയിലെടുത്തു. വയോധികന്റെ കാലിലും തുടയിലും ദേഹത്തും വലിയ മുറിവുകള്‍ ഉണ്ടായിരുന്നതായും രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു.
കനത്തമഴയായതിനാല്‍ വയോധികനെ കാണാന്‍ കഴിഞ്ഞില്ലെന്നും ഭയത്താലാണ് അപകടവിവരം നാട്ടുകാരോട് പറയാതിരുന്നതെന്നുമാണ് പോലീസിനോട് കാര്‍ ഡ്രൈവര്‍ രഞ്ജീഷ് പറയുന്നത്. ചെറങ്കോണം യൂണിറ്റ് ഐ.എന്‍.ടി.യു.സി. തൊഴിലാളിയാണ് തങ്കുട്ടി.
ഭാര്യമാര്‍: രാധ, നീലി. മക്കള്‍: രവി, സുരേഷ്, സുമ, പ്രദീപ്, പ്രജിത. മരുമക്കള്‍: സന്ധ്യ, ശ്രീലത, രാജന്‍, വാസു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോതയുടെ മൃതദേഹം സംസ്‌കരിച്ചു.

Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment