Latest News

കാലിക്കടത്തുതടഞ്ഞ വി.എച്ച്.പി.ക്കാര്‍ വെട്ടിലായി

മംഗലാപുരം: കാലിക്കടത്തിനെതിരെ നിരന്തരം പ്രക്ഷോഭമുണ്ടാക്കുന്ന വി.എച്ച്.പി., ഭജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം കാലിക്കടത്ത് തടഞ്ഞ് വെട്ടിലായി. വാഹനത്തിലുണ്ടായിരുന്നവര്‍ പഞ്ചാബിലെ വി.എച്ച്.പി.യുടെ അനുമതിപത്രം കാണിച്ചതോടെയാണ് പ്രവര്‍ത്തകര്‍ ഇളിഭ്യരായത്. തുടര്‍ന്ന് വാഹനങ്ങള്‍ വിട്ടുകൊടുക്കേണ്ടിവന്നു.

കഴിഞ്ഞദിവസം രാവിലെ മംഗലാപുരം പമ്പ്വെല്‍ സര്‍ക്കിളിലാണ് സംഭവം. മുപ്പതു കാലികളുമായി രണ്ട് ലോറി എത്തിയിട്ടുണ്ടെന്നറിഞ്ഞ് ഭജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. രണ്ടിടങ്ങളിലായി ലോറി തടഞ്ഞു. അന്യസമുദായക്കാരാണെന്നു കരുതിയാണ് ലോറി തടഞ്ഞതെങ്കിലും ലോറിയിലുണ്ടായിരുന്നത് പഞ്ചാബില്‍നിന്നു വന്ന സുഖാ സിങ്ങും കബല്‍ സിങ്ങും. അവര്‍ ഉടന്‍തന്നെ എടുത്തുകാണിച്ചത് അധികൃതര്‍ നല്‍കിയ യാത്രാരേഖകളായിരുന്നില്ല, മറിച്ച് പഞ്ചാബിലെ വി.എച്ച്.പി. ഘടകം കാലിക്കടത്തിനു നല്‍കിയ അനുമതിപത്രമായിരുന്നു. അതോടെ ഭജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ കുടുങ്ങി.
ഇതിനിടെ സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഇരുലോറികളും ഉള്ളാള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രേഖകള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് അവരെ വിട്ടയക്കുകയും ചെയ്തു. കേരളത്തിലെ അറവുശാലകളിലേക്കുള്ളതാണ് കാലികളെന്നും ചണ്ഡിഗഡില്‍നിന്നാണ് കൊണ്ടുവരുന്നതെന്നും സിക്കുകാര്‍ അറിയിച്ചു. കേരളത്തിലേക്ക് കാലികളെ കൊണ്ടുപോകുന്ന വാഹനങ്ങളെ ഭജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് ഇവിടെ പതിവാണ്.

Keywords:Manglore, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.