പാലക്കാട്: കേരളത്തില്‍ നിന്നു വാടകയ്‌ക്കെടുത്ത് കടത്തിയ കാറുകള്‍ തമിഴ്‌നാട്ടിലെ വാഴത്തോട്ടത്തില്‍. കുമളിക്കുസമീപം ലോവര്‍ ക്യാംപ് കൂടല്ലൂരില്‍ നിന്ന് പൊലീസ് കണ്ടെത്തിയത് രണ്ടു കാറുകളാണ്. ഇതില്‍ നിസാന്‍ സണ്ണി കാര്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിയുടേതെന്നു തെളിഞ്ഞു.
അതേസമയം, വാഹനം വാടകയ്‌ക്കെടുത്തു മറിച്ചുവിറ്റ പെരുമ്പാവൂര്‍ സ്വദേശി ജെയ്ബി അറസ്റ്റിലായി.
കുമളിയില്‍ നിന്നും പതിനഞ്ചുകിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് വാഹനങ്ങള്‍ ഒളിപ്പിച്ചിരുന്നത്. പുറമെ നോക്കിയാല്‍ വാഴത്തോട്ടം. ഇതിനുളളില്‍ ആരുടെയും കണ്ണ് ചെല്ലാത്ത ഒരു കെട്ടിടത്തിനുളളിലാണ് പാലക്കാട് സ്വദേശി മനീഷിന്റെ കാര്‍ കണ്ടെത്തിയത്. മനീഷിന് നഷ്ടപ്പെട്ട രണ്ട് വാഹനത്തില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കാത്ത പുതിയ കാറാണ് അപകടത്തില്‍പ്പെട്ടനിലയില്‍ ഇവിടെ നിന്നും കിട്ടിയത്. മറ്റൊന്ന് ആലുവ സ്വദേശി യുടെ ഉടമസ്ഥതയിലുളള ഇന്നോവ കാറാണ്.
പാലക്കാട് നിന്നുളള പ്രത്യേക പൊലീസ് സംഘം ഏറെ പണിപെട്ടാണ് വാഴത്തോട്ടത്തില്‍ എത്തി കാറുകള്‍ കണ്ടെത്തിയത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന തമിഴ്‌നാട് സ്വദേശിക്ക് മൂന്നു ലക്ഷം രൂപയക്ക് ടിജി എന്ന ആളാണ് കാര്‍ കൈമാറിയതെന്നാണ് കൃഷിസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞത്.
അതേസമയം കൊച്ചി കുറുപ്പംപടിവേങ്ങൂര്‍ അതിരമ്പുഴ വീട്ടില്‍ ജെയ്ബിയെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് അന്വേഷണത്തിന് വേഗം കൂട്ടി. ജെയ്ബി ഉള്‍പ്പെടുന്ന സംഘമാണ് ഗൂഡല്ലൂരില്‍ വാഹനം എത്തിച്ചത്. ആലുവ സ്വദേശി ഷാജിയുടെ പരാതിയിലാണ് ജെയ്ബി അറസ്റ്റിലായത്.
Keywords: Tamil Nadu, Car, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News
അതേസമയം, വാഹനം വാടകയ്‌ക്കെടുത്തു മറിച്ചുവിറ്റ പെരുമ്പാവൂര്‍ സ്വദേശി ജെയ്ബി അറസ്റ്റിലായി.
കുമളിയില്‍ നിന്നും പതിനഞ്ചുകിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് വാഹനങ്ങള്‍ ഒളിപ്പിച്ചിരുന്നത്. പുറമെ നോക്കിയാല്‍ വാഴത്തോട്ടം. ഇതിനുളളില്‍ ആരുടെയും കണ്ണ് ചെല്ലാത്ത ഒരു കെട്ടിടത്തിനുളളിലാണ് പാലക്കാട് സ്വദേശി മനീഷിന്റെ കാര്‍ കണ്ടെത്തിയത്. മനീഷിന് നഷ്ടപ്പെട്ട രണ്ട് വാഹനത്തില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കാത്ത പുതിയ കാറാണ് അപകടത്തില്‍പ്പെട്ടനിലയില്‍ ഇവിടെ നിന്നും കിട്ടിയത്. മറ്റൊന്ന് ആലുവ സ്വദേശി യുടെ ഉടമസ്ഥതയിലുളള ഇന്നോവ കാറാണ്.
പാലക്കാട് നിന്നുളള പ്രത്യേക പൊലീസ് സംഘം ഏറെ പണിപെട്ടാണ് വാഴത്തോട്ടത്തില്‍ എത്തി കാറുകള്‍ കണ്ടെത്തിയത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന തമിഴ്‌നാട് സ്വദേശിക്ക് മൂന്നു ലക്ഷം രൂപയക്ക് ടിജി എന്ന ആളാണ് കാര്‍ കൈമാറിയതെന്നാണ് കൃഷിസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞത്.
അതേസമയം കൊച്ചി കുറുപ്പംപടിവേങ്ങൂര്‍ അതിരമ്പുഴ വീട്ടില്‍ ജെയ്ബിയെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് അന്വേഷണത്തിന് വേഗം കൂട്ടി. ജെയ്ബി ഉള്‍പ്പെടുന്ന സംഘമാണ് ഗൂഡല്ലൂരില്‍ വാഹനം എത്തിച്ചത്. ആലുവ സ്വദേശി ഷാജിയുടെ പരാതിയിലാണ് ജെയ്ബി അറസ്റ്റിലായത്.

No comments:
Post a Comment